ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം.പദ്ധതിയുടെ കീഴിൽ, രാജ്യത്തെ 3,382 ബ്ലോക്കുകളിലും, 17,788 ഗ്രാമങ്ങളിലും 11,024 നഗര, നഗര പ്രദേശങ്ങളിലും സംയോജിത പബ്ലിക് ഹെൽത്ത് ലാബുകൾ സ്ഥാപിക്കും . രോഗനിർണ്ണയവും , ചികിത്സയും അതിവേഗത്തിൽ സാധാരണക്കാരന് ലഭ്യമാക്കാൻ ഉതകുന്നതാണ് പുതിയ പദ്ധതി . രാജ്യത്തെ 602 ജില്ലകളിൽ ക്രിട്ടിക്കൽ കെയർ ആശുപത്രികളും തുറക്കും.

ആറ് വര്‍ഷം കൊണ്ട് പ്രാഥമിക ആരോഗ്യമേഖല മുതല്‍ എല്ലാ മേഖലകളുടേയും സമ്പൂര്‍ണമായ വികസനമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. ഫെബ്രുവരി 1 ന് അവതരിപ്പിച്ച ബജറ്റിലാണ് പ്രധാനമന്ത്രിയുടെ ആത്മനിര്‍ഭര്‍ സ്വസ്ഥ് ഭാരത് പദ്ധതി പ്രഖ്യാപിച്ചത് .

Leave A Reply
error: Content is protected !!