‘ത്രയത്തിന്റെ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

‘ത്രയത്തിന്റെ ; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സഞ്ജിത്ത് ചന്ദ്രസേനൻ സംവിധാനം ചെയ്യുന്ന “ത്രയം ” എന്ന ചിത്രത്തിന്റെ ഫസ്സ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൽ സണ്ണി വെയ്ൻ , ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത് .അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്ത് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവഹിക്കുന്നു.'”ഗോഡ്സ് ഓൺ കൺട്രി ” എന്ന ചിത്രത്തിനു ശേഷം അരുൺ കെ ഗോപിനാഥ് തിരക്കഥ സംഭാഷണമെഴുതുന്ന സിനിമയാണ് “ത്രയം “.

പൂർണമായും രാത്രിയിൽ ചിത്രീകരിച്ച ” ത്രയ “ത്തിൽ നിരഞ്ജ് മണിയൻപിള്ള രാജു,രാഹുൽ മാധവ്,ശ്രീജിത്ത് രവി,ചന്തുനാഥ്, കാർത്തിക് രാമകൃഷ്ണൻ, തിരികെ ഫെയിം ഗോപീകൃഷ്ണൻ കെ വർമ്മ,ഡെയ്ൻ ഡേവിസ്, സുരഭി സന്തോഷ്, നിരഞ്ജന അനൂപ്,സരയൂ മോഹൻ, അനാർക്കലി മരിക്കാർ,ഷാലു റഹീം,ഡയാന ഹമീദ് തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു

.സംഗീതം-അരുൺ മുരളിധരൻ, എഡിറ്റർ-രതീഷ് രാജ്, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്തിരുർ, കല-സൂരജ് കുറവിലങ്ങാട്, വസ്ത്രാലങ്കാരം-സുനിൽ ജോർജ്ജ്,ബുസി ബേബി ജോൺ, മേക്കപ്പ്-പ്രദീപ്ഗോപാലകൃഷ്ണൻ,
സ്റ്റിൽസ്-നവീൻ മുരളി,പരസ്യക്കല-ആന്റെണി സ്റ്റീഫൻ,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഷിബു രവീന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ-വിവേക്,പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സഫി ആയൂർ,
വാർത്ത പ്രചരണം-എ എസ് ദിനേശ്, ആതിര ദിൽജിത്ത്

Leave A Reply
error: Content is protected !!