പത്തനംതിട്ട ജില്ലയില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 821 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 999 പേര്‍ രോഗമുക്തരായി ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഒരാള്‍ മറ്റ് സംസ്ഥാനത്ത് നിന്നും വന്നതും 820 പേര്‍ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതില്‍ സമ്പര്‍ക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.

ജില്ലയില്‍ ഇതുവരെ ആകെ 167136 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 159552 പേര്‍ സമ്പര്‍ക്കം മൂലം രോഗം സ്ഥിരീകരിച്ചവരാണ്.
ഇന്ന് ജില്ലയില്‍ കോവിഡ്-19 ബാധിതരായ ആറു പേരുടെ മരണം റിപ്പോര്‍ട്ട് ചെയ്തു.
1) ആറന്മുള സ്വദേശി (65) 14.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
2) പ്രമാടം സ്വദേശി (74) 14.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
3) കോട്ടാങ്ങല്‍ സ്വദേശി (74) 13.09.2021ന് കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ മരണമടഞ്ഞു.
4) കുറ്റൂര്‍ സ്വദേശി (62) 13.09.2021ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
5) കൊടുമണ്‍ സ്വദേശി (73) 10.09.2021ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ മരണമടഞ്ഞു.
6) പന്തളം-തെക്കേക്കര സ്വദേശി (77) 10.09.2021ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ മരണമടഞ്ഞു.
ജില്ലയില്‍ ഇന്ന് 999 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 157332 ആണ്. പത്തനംതിട്ട ജില്ലക്കാരായ 8776 പേര്‍ രോഗികളായിട്ടുണ്ട്. ഇതില്‍ 8505 പേര്‍ ജില്ലയിലും
271 പേര്‍ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജില്ലയില്‍ ആകെ 13689 പേര്‍ നിരീക്ഷണത്തിലാണ്.
ഗവണ്‍മെന്റ് ലാബുകളിലും, സ്വകാര്യ ലാബുകളിലുമായി ഇന്ന് ആകെ 6101 സാമ്പിളുകള്‍ ശേഖരിച്ചിട്ടുണ്ട്. 5798 സാമ്പിളുകളുടെ ഫലം ലഭിക്കാനുണ്ട്. ജില്ലയില്‍ കോവിഡ്-19 മൂലമുളള മരണനിരക്ക് 0.42 ശതമാനമാണ്. ജില്ലയുടെ ഇന്നത്തെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 15.8 ശതമാനമാണ്.

Leave A Reply
error: Content is protected !!