ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനാകണമെന്ന ആഗ്രഹവുമായി രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പർ കിംഗ്സിന്റെ ക്യാപ്റ്റനാകണമെന്ന ആഗ്രഹവുമായി രവീന്ദ്ര ജഡേജ

ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ച് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ട്വിറ്ററിലൂടെയാണ് മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നയിക്കണമെന്ന ആഗ്രം ജഡേജ പരസ്യമാക്കിയത്,എന്നാല്‍ ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ ഇത് വ്യാപക ചര്‍ച്ച ആയതോടെ ജഡേജ ഈ ട്വീറ്റ് നീക്കം ചെയ്തു. എന്നാല്‍, ട്വീറ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

സിഎസ്‌കെ ഫാന്‍ ആര്‍മി എന്ന ട്വിറ്റര്‍ ഹാന്‍ഡിലിന്റെ ഒരു ചോദ്യത്തിനു മറുപടി ആയാണ് തനിക്ക് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായകനാവണമെന്ന ആഗ്രഹം ജഡേജ പങ്കുവച്ചത്. എംഎസ് ധോണിക്ക് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ ആര് നയിക്കണമെന്നായിരുന്നു സിഎസ്‌കെ ഫാന്‍ ആര്‍മി. ഇതിന് 8 എന്നായിരുന്നു ജഡേജയുടെ മറുപടി ട്വീറ്റ്. ചെന്നൈ സൂപ്പര്‍ കിംഗ്‌സില്‍ ജഡേജയുടെ ജഴ്‌സി നമ്പരാണ് 8.

Leave A Reply
error: Content is protected !!