ഇന്ത്യയില്‍ കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധർ

ഇന്ത്യയില്‍ കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധർ

ഇന്ത്യയില്‍ കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധർ.ആറ് മാസത്തിനുള്ളില്‍ കോവിഡ് 19 ‘എന്‍ഡമിക്’ ഘട്ടത്തിലേക്കെത്തും. അതായത്, രോഗവ്യാപനം കൂടുതല്‍ നിയന്ത്രണ വിധേയവും നിലവിലുള്ള ആരോഗ്യസംവിധാനത്തിന് കൈകാര്യം ചെയ്യാനാവുന്നതുമായി മാറും. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞാല്‍ രോഗത്തെ നിയന്ത്രിക്കാനാകും. രോഗവ്യാപനം ഉയര്‍ന്ന തോതിലായിരുന്ന കേരളത്തിലും കേസുകള്‍ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

വാക്‌സിനേഷനാണ് കോവിഡിനെതിരെയുള്ള പോരാട്ടത്തിലെ ഏറ്റവും വലിയ കവചം. 75 കോടിയില്‍ അധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. വാക്‌സിനുകള്‍ 70 ശതമാനം ഫലപ്രാപ്തി നല്‍കുമെങ്കില്‍ 50 കോടി ആളുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചുകഴിഞ്ഞു. ഒറ്റ ഡോസ് 30-31 ശതമാനം പ്രതിരോധം ഉറപ്പ് നല്‍കുന്നുവെങ്കില്‍ പോലും ഗുണകരമാണെന്നും സുജിത് സിങ് പറഞ്ഞു.

Leave A Reply
error: Content is protected !!