ഒറ്റപ്പാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

ഒറ്റപ്പാലത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടാമത്തെ വിദ്യാര്‍ത്ഥിയുടെ മൃതദേഹവും കണ്ടെത്തി

മാന്നനൂരില് ഒഴുക്കില്പെട്ട് കാണാതായ വിദ്യാര്ഥികളില് രണ്ടാമന്റെ മൃതദേഹവും കണ്ടെത്തി. സ്വകാര്യ മെഡിക്കല് കോളജ് വിദ്യാര്ഥികളായ ആലപ്പുഴ അമ്ബലപ്പുഴ കരൂര് വടക്കേപുളിക്കല് ഗൗതം കൃഷ്ണ (23)യുടെ മൃതദേഹമാണ് പമ്ബ് ഹൗസ് സമീപത്ത് നിന്നും കണ്ടെത്തിയത്.

ഭാരത പുഴയില് മാന്നന്നൂര് ഉരുക്ക് തടയണ ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഒഴുക്കില് പെട്ട് കാണാതായ രണ്ടു പേരില് ഒരാളുടെ മൃതദേഹം ചെറുതുരുത്തി പാലത്തിന് സമീപത്ത് നിന്നും ലഭിച്ചിരുന്നു. തൃശൂര് ചേലക്കര പാറയില് വീട്ടില് മാത്യു ഏബ്രഹാമിന്റെ (23) മൃതദേഹമാണ് നേരത്തെ കിട്ടിയത്.ഗൗതം കൃഷ്ണയും മാത്യു ഏബ്രഹാമും ഉള്പ്പെടെ ഏഴു പേരാണു തടയണ പ്രദേശത്ത് എത്തിയത്.

Leave A Reply
error: Content is protected !!