രവിശാസ്ത്രി ടി-20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ

രവിശാസ്ത്രി ടി-20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുമെന്ന റിപ്പോർട്ടുകൾ

ഇന്ത്യൻ പരിശീലകൻ രവി ശാസ്ത്രി ആസന്നമായ ട്വന്റി ട്വന്റി ലോകകപ്പിന് ശേഷം ടീമിന്റെ പരിശീലക സ്ഥാനം ഒഴിയുമെന്ന് റിപ്പോർട്ടുകൾ, രവി ശാസ്ത്രിയെ കൂടാതെ ടീമിന്റെ സഹ പരിശീലകരായ ബൗളിംഗ് പരിശീലകൻ ഭരത് അരുണും ഫീൽഡിങ് പരിശീലകൻ ആർ ശ്രീധറും കരാർ പുതുക്കില്ലെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.

ഡിസംബർ 16ന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കൻ പരമ്പരക്ക് മുൻപ് പുതിയ പരിശീലകനെ ബി.സി.സി.ഐ തിരഞ്ഞെടുക്കുമെന്നാണ് കരുതപ്പെടുന്നത്. നിലവിലെ കരാർ പ്രകാരം രവി ശാസ്ത്രിയുടെ കാലാവധി ടി20 ലോകകപ്പ് വരെയാണ്. നേരത്തെ 2017 മുതൽ 2019 വരെയായിരുന്നു രവി ശാസ്ത്രിയുടെ കാലാവധി. തുടർന്ന് രവി ശാസ്ത്രിക്ക് ബി.സി.സി.ഐ കരാർ പുതുക്കി നൽകുകയായിരുന്നു.

Leave A Reply
error: Content is protected !!