യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള ഡെവലപ്പ്‌മെന്റ് ആന്റ് ഇന്നോവേഷന്‍ സ്ട്രാറ്റജി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമിലേക്ക് രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 13 – 35 വയസ് മധ്യേ പ്രായമുള്ള പുത്തന്‍ ആശയങ്ങളുള്ള വിദ്യര്‍ത്ഥികള്‍ക്ക് അവരുടെ ആശയങ്ങള്‍ പങ്കുവയ്ക്കാനും അത് പ്രാവര്‍ത്തികമാക്കാനും പ്രചോദനം നല്‍കുന്ന പദ്ധതിയാണിത്.

തെരഞ്ഞെടുക്കുന്ന കുട്ടികള്‍ക്ക് വേണ്ട സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ലഭിക്കും. രണ്ടുമുതല്‍ അഞ്ചുവരെയുള്ള ടീമുകളായാണ് കുട്ടികള്‍ രജിസ്റ്റര്‍ ചെയ്യേണ്ടത്.ജില്ലാതല മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് 25,000 രൂപയും സംസ്ഥാന മൂല്യനിര്‍ണയത്തില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് 50,000 രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്.

ഇതിന് പുറമെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ യങ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാമില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്ഥാപനത്തിനും ആകര്‍ഷകമായ സമ്മാനങ്ങളുണ്ട്. www.yip.kerala.gov.in എന്ന വെബ്സൈറ്റിലാണ് സ്ഥാപനം രജിസ്റ്റര്‍ ചെയ്യേണ്ടത്. ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും നിര്‍ബന്ധമായും YIPയില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ബന്ധപ്പെടാന്‍ കെ-ഡിസ്‌ക് ജില്ലാ പ്രോഗ്രാം എക്‌സിക്യൂട്ടീവ് : രാജശ്രീ: 7907859196, റോഷന്‍: 7077586211

Leave A Reply
error: Content is protected !!