പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ

പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് മുങ്ങിയ യുവതിയും കാമുകനും അറസ്റ്റിൽ. കൊറ്റങ്കര പേരൂർ ചിറയിൽ പള്ളിക്ക് സമീപം അനന്തനാരായണീയത്തിൽ പ്രഭു (40) കിളികൊല്ലൂർ രായരുമുക്കിനു സമീപം താമസിക്കുന്ന അനുമോൾ (24) എന്നിവരെയാണ് കിളികൊല്ലൂർ പോലീസ് അറസ്റ്റ് ചെയ്തത്.

പ്രഭുവിന് ഭാര്യയും എട്ടുവയസ്സുള്ള മകനും അനുമോൾക്ക് ഭർത്താവും നാലുവയസ്സുള്ള മകളുമുണ്ട്.കൊല്ലത്തെ സ്വകാര്യ വസ്ത്രവിൽപ്പനശാലയിലെ ജീവനക്കാരായ ഇരുവരും കഴിഞ്ഞ 12നാണ് മക്കളെ ഉപേക്ഷിച്ച് കടന്നത്.സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ തൃശ്ശൂരിലുണ്ടെന്നു കണ്ടെത്തിയ ഇവരെ പിടികൂടി റിമാൻഡ് ചെയ്തു.

Leave A Reply
error: Content is protected !!