ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.കെ

ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ച് യു.കെ

ലണ്ടൻ: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക്​ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഇളവുമായി യു.കെ. പി.സി.ആർ ടെസ്റ്റ്​ ഇനി മുതൽ ആവശ്യമുണ്ടാവില്ലെന്നാണ്​ പുറത്തുവരുന്ന റിപ്പോർട്ടുകൾ .

ആംബർ ലിസ്റ്റിലുള്ള രാജ്യങ്ങൾക്ക്​ ക്വാറന്‍റീൻ നിയന്ത്രണങ്ങൾ ഉണ്ടാവില്ലെന്നാണ്​ സൂചന. ഇന്ത്യ നിലവിൽ അംബർ ലിസ്റ്റിലാണ്​. ഇതിനൊപ്പം യു.കെയിൽ നിന്ന്​ പി.സി.ആർ ടെസ്റ്റ്​ വേണമെന്ന നിബന്ധനയും നീക്കുമെന്നാണ്​ റിപ്പോർട്ട്​.ഒക്​ടോബർ ഒന്ന്​ മുതൽ നിയന്ത്രണങ്ങളിൽ ഇളവ്​ അനുവദിക്കുക. എന്നാൽ, ഇതുസംബന്ധിച്ച്​ കൂടുതൽ വിവരങ്ങൾ യു.കെ പുറത്ത്​ വിട്ടിട്ടില്ല.

Leave A Reply
error: Content is protected !!