പാർട്ടിക്ക് മുകളിൽ വളരുന്നവരെയെല്ലാം വെട്ടിമാറ്റി ലീഗിന്റെ ബിസ്‌മയം

പാർട്ടിക്ക് മുകളിൽ വളരുന്നവരെയെല്ലാം വെട്ടിമാറ്റി ലീഗിന്റെ ബിസ്‌മയം

അച്ചടക്ക ലംഘനം ആര് കാണിച്ചാലും സേഞ്ചിടുവേ,, അതാണ് മുസ്ലിം ലീഗ് വീണ്ടും വിസ്മയം ആയി കൊണ്ടിരിക്കുകയാണ് ലീഗ് ഇപ്പോൾ… എന്താണ് വച്ചാല് ഹരിത മുന്‍ ഭാരവാഹികളെ പിന്തുണച്ച എംഎസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്‍റ് പി പി ഷൈജലിനെ ഇപ്പോൾ ചവിട്ടി പുറത്താക്കി ഇരിക്കുകയാണ് ലീഗ്… ആഹാ വളരെ നല്ല നടപടി,, ഇനിയും എത്രപേരെ നിങ്ങൾ ഇങ്ങനെ പുറത്താക്കും, ഇതിപ്പോൾ അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് നടപടി. ഹരിത വിഷയവുമായി ബന്ധപ്പെട്ട് രണ്ട് ദിവസം മുന്‍പ് ഷൈജല്‍ മാധ്യമങ്ങളെ കണ്ടിരുന്നു,,,,ഒപ്പം തന്നെ

സത്യത്തിന്റെ കൂടെ മാത്രമേ നില്‍ക്കുകയുള്ളൂവെന്നും ഹരിതയ്ക്ക് നീതി ലഭിച്ചിട്ടില്ലെന്നും പുതിയ ഹരിത ഭാരവാഹികളെ പ്രഖ്യാപിക്കുമ്പോള്‍ എം.എസ്.എഫ് നേതൃത്വവുമായി കൂടിയാലോചനകള്‍ നടത്തിയിട്ടില്ലെന്നും ശ്കതമായി വിമർശിച്ചിരുന്നു,, പോരെ പുകിൽ ..ഏതൊക്കെ കേട്ടാൽ പിന്നെ മുതിർന്ന നേതാക്കൾ വെറുതെ വിടുമോ? അത് മാത്രമല്ല അഭിപ്രായം പറയുന്നവരെ ഒറ്റപ്പെടുത്തി വേട്ടയാടുന്ന സ്ഥിതിയാണ് പാര്‍ട്ടിയിലുള്ളത്. ഹരിത വിഷയത്തില്‍ ലീഗിന് രണ്ടു നിലപാടുണ്ടായിരുന്നുവെന്ന തന്റെ ശബ്ദരേഖ എം.എസ്.എഫ് ഔദ്യോഗിക വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ചോര്‍ന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഷൈജല്‍ ആരോപിച്ചിരുന്നു.

ഇതൊക്കെ കേട്ടതും പിന്നെ ലീഗ് നേതൃത്വം അടങ്ങി ഇരിക്കുമെന്ന് തോന്നുണ്ടോ,,, അതുകൊണ്ട് തന്നെ പിടിച്ചു പുറത്താക്കി ആക്രണമ അവർക്കും അവരുടെ സംഘടനക്കും ആവശ്യം സ്ത്രീക്കും പുരുഷനും രണ്ടു നീതി നൽകുന്ന സ്ത്രീകളെ എന്നും രണ്ടാം താരകരായി കാണുന്ന,, മുതിര്ന്ന നേതാക്കന്മാരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന പ്രസ്ഥാനമാണ്,, അത്തരം പ്രസ്ഥാനത്തിൽ പ്രവർത്തിക്കാൻ താല്പര്യമുള്ളവരെയാണ്,, അല്ലാതെ,,, നീതിക്കു വേണ്ടി ശബ്ദം ഉയർത്തുവരെയോ,,തെറ്റുകളെ ചൂണ്ടി കാട്ടുന്നവരെയോ അല്ല… അതുകൊണ്ടാണാലോ.. കുറെ പേന ശബ്‍ദങ്ങളെ അവർ അടിച്ചമർത്തിയത്,, ഇപ്പോൾ അവർക്കെതിരെ സംസാരിച്ചവരെയും പുറത്താക്കി കൊണ്ടുള്ള നടപടികൾ എടുക്കുന്നതും

പക്ഷെ എം.എസ്.എഫിന്റെ എല്ലാ സമരമുഖങ്ങളിലും പ്രതിഷേധ പരിപാടികളിലും സജീവസാന്നിധ്യമായിരുന്നു ഷൈജല്‍, എന്നിട് ഇപ്പോൾ പി.പി. ഷൈജലിനെതിരെ നടപിയെടുത്തതില്‍ എം.എസ്.എഫ് നേതൃത്വത്തില്‍ തന്നെ ഭിന്നതയ്ക്ക് ഇടയാക്കിയിട്ടുണ്ട് അതെ സമയം എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസിനെതിരായ പരാതിയില്‍ ഹരിത മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി നജ്മ തബ്ഷീറയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തുക.

ഐ.പി.സി 164-ാം വകുപ്പ് പ്രകാരം നജ്മയുടെ രഹസ്യമൊഴി രേഖപ്പെടുത്തുക. ലൈംഗിക അധിക്ഷേപ പരാതിയില്‍ വെള്ളയില്‍ പൊലീസ് എടുത്ത കേസിന്റെ തുടര്‍നടപടിയാണിത്. അതേസമയം ഹരിത മുന്‍ ഭാരവാഹികള്‍ ഇന്ന് കോഴിക്കോട് വാര്‍ത്ത സമ്മേളനവും വിളിച്ചിട്ടുണ്ട്.അതും ഒരു പുതിയ തുടക്കത്തിന്റെ ഭാഗമാകുവാനും സാധ്യതയുണ്ട്, നേരത്തെ തന്നെ ഹരിത നേതാക്കളെ പിന്തുണച്ചതിന് പിന്നാലെയായിരുന്നു ഫാത്തിമ തഹ്‌ലിയയെ എം.എസ്. എഫ് ദേശീയ വൈസ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയത്. ഹരിത വിവാദത്തില്‍ ഫാത്തിമ തഹ്‌ലിയ നടത്തിയത് കടുത്ത അച്ചടക്ക ലംഘനമാണെന്നായിരുന്നു ലീഗിന്റെ നിലപാട്. എന്തയാലും നിലപാട് എല്ലാവർക്കും ഒന്ന് തന്നെയായിരിക്കും,, മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ല.

പിരിച്ചുവിട്ട ഹരിത സംസ്ഥാന കമ്മറ്റിക്ക് പകരമായി പുതിയ കമ്മറ്റി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഫാത്തിമ തഹ്ലിയയെ സ്ഥാനത്ത് നിന്ന് കഴിഞ്ഞ ദിവസം മാറ്റിയത്. പകരം പുതിയ സംസ്ഥാന കമ്മറ്റിയെ ഞായറാഴ്ചയാണ് ലീഗ് പ്രഖ്യാപിച്ചത്, എന്തായാലും ഹരിത പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹരിത അംഗങ്ങള്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തിയ വിഷയത്തില്‍ പരാതി നല്‍കിയതിന്റെ പേരില്‍ കൂട്ടായ്മ പിരിച്ചു വിടുന്നത് നിയമവിരുദ്ധമാണെന്നായിരുന്നു പരാതി നല്‍കിയ ഹരിതയുടെ ഭാരവാഹികളായിരുന്നവര്‍ പറഞ്ഞത്.

അത് മാത്രമല്ല വനിത കമ്മിഷനില്‍ നല്‍കിയ പരാതി ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നാണ് ഹരിത മുന്‍ നേതാക്കളുടെ നിലപാട്.,,, ഇനി ഇപ്പോൾ അവര്ക് ആവശ്യമില്ലാത്തവരെ എല്ലാം ലീഗ് ഓരോന്നോരോന്നായി പുറത്താക്കി കൊണ്ടിരിക്കുകയാണ്,,, കാരണമോ അച്ചടക്ക ലംഘനം,,, ഈ പറയുന്ന അച്ചടക്കം നേതാക്കൾ ഇപ്പോൾ നിങ്ങളുടെ പാർട്ടിയിൽ ഉള്ളവർക്കു പഠിപ്പിച്ചു കൊടുത്തിരുന്നെങ്കിൽ എത്രയോ നന്നായിരുന്നു,

Leave A Reply
error: Content is protected !!