സൗദിയിൽ വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് തൊഴിൽ ചെയ്ത വിദേശികൾ പിടിയിൽ

സൗദിയിൽ വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് തൊഴിൽ ചെയ്ത വിദേശികൾ പിടിയിൽ

സൗദിയിൽ വ്യാജ തൊഴിൽ കാർഡ് ഉപയോഗിച്ച് തൊഴിൽ ചെയ്ത വിദേശികൾ പിടിയിൽ.ഏഷ്യൻ രാജ്യക്കാരായ 12 തൊഴിലാളികളെയാണ് അറസ്റ്റ് ചെയ്‍തത്. സൗദി തൊഴിൽ മന്ത്രാലയവും പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. റിയാദിൽ ഒരു കോൺട്രാക്ടിങ് കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു ഇവർ.

നിയമനടപടികൾ പൂർത്തിയാക്കുന്നതിനും ബന്ധപ്പെട്ട കമ്പനിയെ വിളിച്ചുവരുത്തുന്നതിനും പിടിയിലായ തൊഴിലാളികളെ അഭയകേന്ദ്രത്തിലേക്ക് മാറ്റി.സ്‍പോൺസറിൽ നിന്ന് ചാടിപ്പോയവരെ മറ്റ് സ്ഥാപനങ്ങളിൽ ശുചീകരണ ജോലിക്ക് എത്തിച്ചു കൊടുക്കുന്ന സംഘം പ്രവർത്തിക്കുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇത്രയും പേർ പിടിയിലായത്.

Leave A Reply
error: Content is protected !!