നിയന്ത്രണങ്ങളിൽ ഇളവ്; ഡൽഹിയിൽ മേളകളും പ്രദർശനങ്ങളും നടത്താൻ അനുമതി

നിയന്ത്രണങ്ങളിൽ ഇളവ്; ഡൽഹിയിൽ മേളകളും പ്രദർശനങ്ങളും നടത്താൻ അനുമതി

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് ഡൽഹിയിൽ മേളകളും പ്രദർശനങ്ങളും നടത്താൻ അനുമതി.രണ്ടാം തരംഗത്തിലെ ലോക്ക്ഡൗൺ കാരണം തടസ്സപ്പെട്ട വാണിജ്യ സ്ഥാപനങ്ങൾ ഘട്ടം ഘട്ടമായി വീണ്ടും തുറക്കാനാണ് തീരുമാനമെന്നും ഡിഡിഎംഎ അറിയിച്ചു.

നഗരത്തിൽ ബിസിനസ്-ടു-കൺസ്യൂമർ പ്രദർശനങ്ങൾ നടത്താൻ അനുമതിയുണ്ടെന്നും ഡിഡിഎംഎ പുറത്തിറക്കിയ ഉത്തരവിൽ പറഞ്ഞു.എന്നാൽ ഇത്തരം പ്രദർശനങ്ങളും മേളകളും നടത്താൻ ബാങ്ക്വറ്റ് ഹാളുകളാണ് അനുവദിക്കുക. എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കായി ഉടൻ തന്നെ സ്‌കൂളുകൾ തുറന്നു പ്രവർത്തിക്കില്ലെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Leave A Reply
error: Content is protected !!