മുഹമ്മദ് ഇർഷാദ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക്

മുഹമ്മദ് ഇർഷാദ് നോർത്ത് ഈസ്റ്റ് യുണൈറ്റഡിലേക്ക്

മുൻ ഗോകുലം കേരളാ ക്യാപ്റ്റനും മലയാളിയുമായ മുഹമ്മദ് ഇർഷാദ് ഈ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനു വേണ്ടി കളിക്കും ,ഒരു വർഷത്തെ കരാർ താരം ഒപ്പുവെച്ചു. കഴിഞ്ഞ സീസണിൽ പഞ്ചാബ് എഫ് സിയിലും ഈസ്റ്റ് ബംഗാളിലുമായാണ് ഇർഷാദ് കളിച്ചിരുന്നത്.

മൂന്ന് സീസണോളം ഗോകുലം കേരളക്ക് വേണ്ടി കളിച്ചിട്ടുള്ള മിർഷാദ് മിഡ്ഫീൽഡറായും,വിങ് ബാക്ക് പൊസിഷനിലും കളിച്ചിട്ടുണ്ട്.ഗോകുലത്തിന്റെ ഡ്യൂറണ്ട് കപ്പ് വിജയത്തിലും ഇർഷാദ് വലിയ പങ്കുവഹിച്ചിരുന്നു. തിരൂർ സാറ്റ്‌ അക്കാഡമിയിലൂടെ വളർന്നു വന്ന ഇർഷാദ് സാറ്റിനായി കേരള പ്രീമിയർ ലീഗിൽ അടക്കം നിരവധി ടൂർണമെന്റുകളിൽ മുമ്പ് കളിച്ചിട്ടുണ്ട്.

Leave A Reply
error: Content is protected !!