കോട്ടയം ജില്ലയിൽ 1702 പേർക്ക് കോവിഡ്; 1485 പേർക്കു രോഗമുക്തി

കോട്ടയം ജില്ലയിൽ 1702 പേർക്ക് കോവിഡ്; 1485 പേർക്കു രോഗമുക്തി

കോട്ടയം: ജില്ലയിൽ 1702 പേർക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1678 പേർക്കും സമ്പർക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതിൽ നാല് ആരോഗ്യ പ്രവർത്തകരും ഉൾപ്പെടുന്നു. സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ 24 പേർ രോഗബാധിതരായി. 1485 പേർ രോഗമുക്തരായി. പുതിയതായി 7180 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 23.70 ശതമാനമാണ്.

രോഗം ബാധിച്ചവരിൽ 733 പുരുഷൻമാരും 731 സ്ത്രീകളും 238 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 144 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

നിലവിൽ 7358 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 282066 പേർ കോവിഡ് ബാധിതരായി. 271416 പേർ രോഗമുക്തി നേടി. ജില്ലയിൽ ആകെ 51773 പേർ ക്വാറന്റയിനിൽ കഴിയുന്നുണ്ട്.

Leave A Reply
error: Content is protected !!