ഫാത്തിമ തഹ്‌ലിയ സി പി എമ്മിൽ ചേരും : കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മത്സരിക്കും

ഫാത്തിമ തഹ്‌ലിയ സി പി എമ്മിൽ ചേരും : കോഴിക്കോട് ജില്ലാ പഞ്ചായത്തിൽ മത്സരിക്കും

മുസ്ലിം ലീഗിൽ നിന്നും പുറത്തുവന്ന എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ സി പി എമ്മിൽ ചേരും . കോഴിക്കോട് ജില്ലാ പഞ്ചായത്ത് നന്മണ്ട ഡിവിഷനിലെ വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ ഫാത്തിമ സിപിഎം സ്ഥാനാര്‍ഥി ആയേക്കും .

ഇവിടുത്തെ ജില്ലാ പഞ്ചായത്ത് അംഗമായ കാനത്തില്‍ ജമീല നിയമസഭാംഗമായതിനാലാണ് നന്മണ്ട ഡിവിഷനില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സ്ത്രീപക്ഷ രാഷ്ട്രീയമുയര്‍ത്തി കടന്നുവരുന്ന ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കുന്നതിലൂടെ മുസ്ലീം ലീഗിന് രാഷ്ട്രീയ തിരിച്ചടി നല്‍കാനും സാധിക്കും.

ജില്ലയിലെ തെരഞ്ഞെടുക്കപ്പെടുന്ന പ്രധാന പദവികളില്‍ സിപിഎം പിന്തുടരുന്ന മത- സാമുദായിക പരിഗണനകളും ഫാത്തിമയ്ക്ക് അനുകൂലമാണ്.

സ്ത്രീവിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ എം.എസ്.എഫ് സംസ്ഥാന നേതൃത്വത്തിനെതിരേ വനിതാ കമ്മീഷനില്‍ വരെ പരാതിയെത്തിയതിന് പിന്നാലെ ഫാത്തിമ തഹ്‌ലിയയെ ലീഗ് പുറത്താക്കുകയായിരുന്നു. ഈ പുറത്താക്കല്‍ നടപടി ലീഗ് ഒരുമുഴം മുന്നെയെറിഞ്ഞ ആയുധമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ആരോപണമുന്നയിച്ച ഹരിത നേതാക്കളുടെ പരാതി കേള്‍ക്കാത്ത പാര്‍ട്ടി നേതൃത്വത്തിനെതിരേ ഫാത്തിമ വാര്‍ത്താസമ്മേളനം നടത്തി പ്രതിഷേധിച്ചിരുന്നു. ഇത് അച്ചടക്ക ലംഘനമായിട്ടാണ് പാര്‍ട്ടി കണ്ടത്. ഇതിന് പിന്നാലെ ആരോപണ വിധേയനായ എം.എസ്.എഫ് സംസ്ഥാന നേതാക്കളോട് വിശദീകരണവും ഹരിത കമ്മിറ്റിയെ മരവിപ്പിക്കുകയും ചെയ്തായിരുന്നു ലീഗിന്റെ നടപടി.

ശേഷം ആരോപണമുന്നയിച്ച ഹരിത കമ്മിറ്റിയെ പിരിച്ച് വിട്ടതിനൊപ്പം ഫാത്തിമ തഹ്‌ലിയക്കെതിരേയും നടപടിയെടുക്കുന്നതിലേക്കാണ് ലീഗ് നേതൃത്വം പോയത്. ഹരിതയുടെ ആദ്യ സംസ്ഥാന ജറല്‍ സെക്രട്ടറി കൂടിയായിരുന്നു ഫാത്തിമ തഹ്‌ലിയ.

ഹരിതയുടെ പുതിയ കമ്മിറ്റി വന്നതിന് പിന്നാലെ ഇത്രപെട്ടെന്നുള്ള പാര്‍ട്ടി നടപടി ഫാത്തിമയും പ്രതീക്ഷിച്ചിരുന്നില്ലെങ്കിലും തിടുക്കത്തില്‍ നടപടിയെടുത്തതിന് പിന്നില്‍ സിപിഎം നീക്കങ്ങളും കാരണമായെന്നാണ് വിലയിരുത്തല്‍.

വരാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ഫാത്തിമയെ ജില്ലാ പഞ്ചായത്ത് അധ്യക്ഷയാക്കാന്‍ സിപിഎം ഒരുങ്ങുന്നുവെന്ന അഭ്യൂഹമാണ് നടപടി വേഗത്തിലാക്കിയത്. അച്ചടക്ക ലംഘനം മാത്രമല്ല, ഫാത്തിമ തഹ്‌ലിയയുടെ രാഷ്ട്രീയ നീക്കങ്ങള്‍ക്കുള്ള പ്രതിരോധം കൂടിയായിട്ടാണ് ഈ പുറത്താക്കൽ നടപടി.

കഴിഞ്ഞ നിയമ സഭാ തെരഞ്ഞെടുപ്പില്‍ ഫാത്തിമ മുസ്ലീം ലീഗില്‍ നിന്ന് സ്ഥാനാര്‍ഥിത്വം പ്രതീക്ഷിച്ചിരുന്നു . പക്ഷേ, വനിത ലീഗിനെ ദീര്‍ഘകാലം നയിച്ച നൂര്‍ബിന റഷീദിനെയാണ് നേതൃത്വം പരിഗണിച്ചത്. നൂർബിന തോറ്റ് തുന്നംപാടുകയും ചെയ്തു .

 

https://www.youtube.com/watch?v=ApYpvxJJopg

 

Leave A Reply
error: Content is protected !!