തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓരോ വര്‍ഷവും അഞ്ച് വീതം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ തീരുമാനിച്ചു

തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓരോ വര്‍ഷവും അഞ്ച് വീതം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാൻ തീരുമാനിച്ചു

ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഓരോ വര്‍ഷവും അഞ്ച് വീതം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുള്ള മാര്‍ഗ്ഗരേഖ തയ്യാറാക്കാന്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി അധ്യക്ഷനായി മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. സഹകരണവകുപ്പ് മന്ത്രി, വ്യവസായവകുപ്പ് മന്ത്രി, ധനകാര്യവകുപ്പ് മന്ത്രി എന്നിവര്‍ അംഗങ്ങളായിരിക്കും.

1986 ബാച്ച് റിട്ടയേര്‍ഡ് ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസ് ഉദ്യോഗസ്ഥനായ വേണു രാജാമണിയെ സംസ്ഥാന സർക്കാരിന്റെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയായി പാര്‍ട്ട് ടൈം അടിസ്ഥാനത്തില്‍ ഒരു വര്‍ഷകാലയളവിലേക്ക് ചീഫ് സെക്രട്ടറിക്ക് തുല്യമായ റാങ്കില്‍ നിയമിക്കുവാന്‍ തീരുമാനിച്ചു. ലോകമെമ്പാടുമുള്ള വിദേശമലയാളികളുടെ പൊതുവായ പ്രശ്‌നങ്ങള്‍ കേന്ദ്രസര്‍ക്കാരുമായും വിവിധ നയതന്ത്ര മിഷനുകളുമായും സമയബന്ധിതമായി ഉന്നയിച്ച് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് നിയമനം.

Leave A Reply
error: Content is protected !!