ഗുജറാത്തിൽ പ്രളയത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഗുജറാത്തിൽ പ്രളയത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി

ഗുജറാത്തിൽ പ്രളയത്തിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി.കാറിൽ സഞ്ചരിച്ചിരുന്നവരെയായിരുന്നു കാണാതായത്. അണക്കെട്ടിൽ നിന്നും കണ്ടെടുത്ത കാറിൽ നിന്നും ഒരാളുടെ മൃതദേഹം ലഭിച്ചു.

രാജ്‌കോട്ടിലെ ചപ്ര ഗ്രാമത്തിന് സമീപം ദോണ്ടി അണക്കെട്ടിൽ നിന്നും കാർ കണ്ടെടുത്തപ്പോഴാണ് മൃതദേഹം കിട്ടിയത്. ഇനി ഒരാളെ കൂടി കണ്ടെത്താനുണ്ടെന്നും ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്നും രക്ഷാദൗത്യത്തിൽ ഏർപ്പെട്ട നാവികസേന ഉദ്യോഗസ്ഥർ അറിയിച്ചു.ഗുജറാത്തിലെ ജമ്‌നാനഗർ, രാജ്‌കോട്ട് ജില്ലകളിലാണ് പ്രളയം മൂലം കനത്ത നാശം സംഭവിച്ചിട്ടുള്ളത്.

Leave A Reply
error: Content is protected !!