കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപ ഉടമയെ തേടിപ്പിടിച്ചു മടക്കി നൽകിയ പുണ്യയെ എംഎൽഎ വീട്ടിലെത്തി അഭിനന്ദിച്ചു

കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപ ഉടമയെ തേടിപ്പിടിച്ചു മടക്കി നൽകിയ പുണ്യയെ എംഎൽഎ വീട്ടിലെത്തി അഭിനന്ദിച്ചു

കളഞ്ഞുകിട്ടിയ ഒരു ലക്ഷം രൂപ ഉടമയെ തേടിപ്പിടിച്ചു മടക്കി നൽകിയ അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡിലെ കാരിക്കാംതറ വീട്ടില്‍ പുണ്യയെ ഇന്നലെ വീട്ടിലെത്തി ദലീമ എംഎൽഎ ആദരിച്ചു.കഴിഞ്ഞ ആഴ്ച്ചയിലാണ് പുണ്യക്ക് വഴിയരികില്‍ നിന്നും ഒരു ലക്ഷത്തോളം രൂപ കളഞ്ഞുകിട്ടുന്നതും ഉടമയെ കണ്ടെത്തി തിരികെ നല്‍കുന്നതും.

അരൂക്കുറ്റിയിലെ അധ്യാപകനായ അബ്ദുള്‍ കലാമിന്റേതായിരുന്നു പണം. സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്നും പണം അടങ്ങിയ ബാഗ് റോഡിലേക്ക് വീഴുകയായിരുന്നു. പ്ലസ് വണ്‍ അഡ്മിഷനുമായി ബന്ധപ്പെട്ട് ശ്രീകണ്ഠേശ്വരം സ്കൂളിലെത്തി തിരികെ വരുന്ന വഴിയിലാണ് പുണ്യക്ക് പണം ലഭിച്ചത്.ആറ് വര്‍ഷം മുന്‍പാണ് പുണ്യയുടെ പിതാവ് കരള്‍രോഗം ബാധിച്ചു മരണപ്പെട്ടത്. മാതാവ് ഷൈമ ചെമ്മീന്‍ പീലിംഗ് തൊഴില്‍ ചെയ്താണ് കുടുംബത്തെ മുന്നോട്ട് നയിക്കുന്നത്.

Leave A Reply
error: Content is protected !!