വാക്സിനേഷൻ: 80 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു എന്നത് വളരെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

വാക്സിനേഷൻ: 80 ശതമാനം പേർ ആദ്യ ഡോസ് സ്വീകരിച്ചു എന്നത് വളരെ പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

നിർണായക ഘട്ടം സംസ്ഥാനത്തെ കൊവിഡ് വാക്സീനേഷൻ പിന്നിടുകയാണെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനത്തിൽ പറഞ്ഞു. 80.17 ശതമാനം പേർ ആദ്യഡോസ് സ്വീകരിച്ചു. ഇതുവരെ ഒന്നാം ഡോസ് സ്വീകരിച്ചത് . 2.30 കോടി പേരാണെന്നും രണ്ട് ഡോസ് വാക്‌സിൻ 32.17 ശതമാനം അഥവാ 92.31 ലക്ഷം പേർക്ക് നൽകാനായതായും മുഖ്യമന്ത്രി പറഞ്ഞു.

വാക്സീനേഷനാണ് കോവിഡിനെതിരായ പ്രതിരോധത്തിൽ പ്രധാനം . 80 ശതമാനം കവിഞ്ഞു എന്നത് വളരെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ശരാശരി കൊവിഡ് ആക്ടീവ് കേസുകൾ സെപ്തംബർ എട്ട് മുതൽ 16 വരെയുള്ള ദിവസങ്ങളിൽ 1,53,0067 ആണ്. 42000 കേസുകൾ കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് കുറഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ടിപിആറും പുതിയ കേസുകളുടെ എണ്ണവും കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച കുറഞ്ഞു. 13.7 ശതമാനം രോഗികളാണ് ആശുപത്രികളിലും കൊവിഡ് കെയർ സെൻ്ററുകളിലുമായി ചികിത്സയിലുള്ളത്. ആകെ രോഗികളിൽ രണ്ട് ശതമാനത്തിന് മാത്രമേ ഓക്സിജൻ ബെഡുകൾ വേണ്ടി വന്നുള്ളൂവെന്നും ഒരു ശതമാനമാണ് ഐസിയുവിൽ ആയുള്ളൂവെന്നും അദ്ദേഹം വാർത്താ സമ്മേളനത്തിൽ പറഞ്ഞു. .

Leave A Reply
error: Content is protected !!