കൊവിഡ് ചികിത്സാ സഹായ ഇൻഷുറൻസ് പദ്ധതികളുടെ കാലാവധി നീട്ടി

കൊവിഡ് ചികിത്സാ സഹായ ഇൻഷുറൻസ് പദ്ധതികളുടെ കാലാവധി നീട്ടി

കൊവിഡ് ചികിത്സാ സഹായ ഇൻഷുറൻസ് പദ്ധതികളുടെ കാലാവധി നീട്ടി.കവച്, രക്ഷക് പോളിസികളുടെ കാലാവധി 2022 മാർച്ച് 31 വരെയാണ് നീട്ടിയത്.ഈ പദ്ധതികൾ പുതുക്കാനും വിൽക്കാനും ഇൻഷുറൻസ് കമ്പനികൾക്ക് ഐആർഡിഎ  അനുമതി നൽകി.

തുടക്കത്തിൽ 2021 മാർച്ച് 31 വരെയായിരുന്നു കാലാവധി, പിന്നീട് ഈ ഇൻഷുറൻസ് പോളിസികളുടെ കാലാവധി സെപ്റ്റംബർ 30 വരെ നീട്ടിയിരുന്നു. രണ്ട് പദ്ധതികൾക്കും പ്രീമിയം ഒറ്റത്തവണയായാണ് അടയ്ക്കേണ്ടത്. 18-65 ആണ് പ്രായപരിധി. പണം അടച്ചുകഴിഞ്ഞാൽ പോളിസി പ്രാബല്യത്തിൽ വരാൻ 15 ദിവസമെടുക്കും. മൂന്നര മാസം, ആറര മാസം, ഒൻപതര മാസം എന്നിങ്ങനെയാണ് പോളിസി കാലാവധി.

Leave A Reply
error: Content is protected !!