എയർ ഇന്ത്യയെ വാങ്ങാൻ അപേക്ഷ സമർപ്പിച്ച് ടാറ്റ

എയർ ഇന്ത്യയെ വാങ്ങാൻ അപേക്ഷ സമർപ്പിച്ച് ടാറ്റ

എയർ ഇന്ത്യയെ വാങ്ങാൻ അപേക്ഷ സമർപ്പിച്ച് ടാറ്റ.ലേലത്തിന്​ അപേക്ഷ നൽകാനുള്ള അവസാന തീയതിയായ സെപ്​റ്റംബർ 15ന്​ ടാറ്റ ഗ്രൂപ്പ്​ അപേക്ഷ നൽകിയെന്നാണ്​ റിപ്പോർട്ട്​. ടാറ്റക്കൊപ്പം സ്​പൈസ്​ജെറ്റാണ്​ എയർ ഇന്ത്യയെ സ്വന്തമാക്കാനുള്ള പോരാട്ടത്തിൽ മുൻപന്തിയിലുള്ളതെന്നാണ്​ വാർത്തകൾ​.

എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ് കമ്പനികളുടെ 100 ശതമാനം ഓഹരികളും വിൽക്കാനാണ് കേന്ദ്രസർക്കാർ തീരുമാനം. ഗ്രൗണ്ട്​ ഹാൻഡിലിങ്​ കമ്പനിയായ എയർ ഇന്ത്യ സാറ്റ്​സ്​ എയർപോർട്ട്​ സർവീസ്​ പ്രൈവറ്റ്​ ലിമിറ്റഡിന്റെ 50 ശതമാനം ഓഹരിയും ലേലത്തിന്റെ ഭാഗമായി വിൽക്കാനാണ് നീക്കം.  മുംബൈയിലെ എയർ ഇന്ത്യ ബിൽഡിങ്ങും ദില്ലിയിലെ എയർലൈൻശ് ഹൌസും ലേലത്തിന്റെ ഭാഗമായിരിക്കും.

Leave A Reply
error: Content is protected !!