സൗദിയിൽ ഇന്ന് 88 പേർക്ക് കൂടി കോവിഡ്; ഏഴ് മരണം

സൗദിയിൽ ഇന്ന് 88 പേർക്ക് കൂടി കോവിഡ്; ഏഴ് മരണം

സൗദിയിൽ ഇന്ന് 88 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 70 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 5,46,251 ഉം രോഗമുക്തി നേടിയവരുടെ എണ്ണം 5,35,260 ഉം ആയി. ഏഴ് പേർ ഇന്ന് മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണം 8,640 ആയി.

2,351 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇവരിൽ 449 പേർ ഗുരുതരാവസ്ഥയിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ രോഗമുക്തി നിരക്ക് 97.98 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്.

Leave A Reply
error: Content is protected !!