ഹൃദയാഘാതം; ദുബായിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

ഹൃദയാഘാതം; ദുബായിൽ പ്രവാസി മലയാളി യുവാവ് മരിച്ചു

ഹൃദയാഘാതം; ദുബായിൽ പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം മരിച്ചു.കാസര്‍കോട് ബന്ദിയോട് അടക്ക സ്വദേശി പരേതനായ ചേവാര്‍ ഹമീദിന്റെ മകന്‍ അബ്‍ദുല്‍ സത്താര്‍ (25) ആണ് മരിച്ചത്.

നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാവ് – സുഹ്‍റ. സഹോദരങ്ങള്‍ – ശരീഫ്, ഷബീര്‍, സൈഫുദ്ദീന്‍. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് ദുബൈ കെ.എം.സി.സി കാസര്‍കോട് ജില്ലാ ഡിസീസ് കെയര്‍ യൂണിറ്റ് ജനറല്‍ കണ്‍വീനര്‍ ഇബ്രാഹീം ബേരികെ അറിയിച്ചു.

Leave A Reply
error: Content is protected !!