സലീംകുമാറിന് പ്രിയപ്പെട്ടത് ,മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ

സലീംകുമാറിന് പ്രിയപ്പെട്ടത് ,മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ

സലിംകുമാർ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ ഏതാണ് മികച്ചതെന്ന് ചോദിച്ചാൽ പ്രേക്ഷകരൊന്നു കുഴങ്ങും. എണ്ണിയാൽ തീരാത്ത എല്ലാം ഒന്നിനൊന്ന് മികച്ച കഥാപാത്രങ്ങൾ. സലിം കുമാറിന് പ്രീയപ്പെട്ട മൂന്ന് കഥാപാത്രങ്ങളാണ് മായാവിയിലെ സ്രാങ്ക്, കല്യാണരാമനിലെ പ്യാരേലാൽ, പുലിവാൽ കല്യാണത്തിലെ മണവാളൻ എന്നിവ .

മലയാളിയെ എന്നും പൊട്ടിച്ചിരിപ്പിച്ച കഥാപാത്രമാണ് സലികുമാറിന്റെ മായാവിയിലെ സ്രാങ്ക്. സിനിമയിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും സ്രാങ്ക് സമൂഹമാധ്യമങ്ങളിലെ താരമാണ്. മിക്ക ട്രോളുകളിലെയും ഹീറോയാണ്.

‘എനിക്ക് വട്ടായതാണോ..നാട്ടുകാർക്കു മുഴുവൻ വട്ടായോ ’’ എന്ന സ്രാങ്കിന്റെ ചോദ്യം സ്വയം ചോദിക്കാത്തവരായി ആരുമില്ല. . മലയാളിയുടെ രസക്കൂട്ടിലെ നിത്യവും ചേരുന്ന ചേരുവയാണ് ‘ എന്തിനോ തിളയ്ക്കുന്ന സാമ്പാർ ’ എന്ന കല്യാണരാമനിലെ പ്യാരേലാലിന്റെ ഡയലോഗ്.. ! അച്ഛനെ കാണാൻ വാശിപിടിച്ചു കരയുമ്പോൾ പള്ളീലച്ചൻമാരെ കാണിച്ചു തരാറുണ്ട് എന്റെ അമ്മ’ എന്ന സംഭാഷണമുളള പുലിവാൽ കല്യാണത്തിലെ മണവാളനും ചിരിയുടെ ചിരസ്മരണയാണ്.

Leave A Reply
error: Content is protected !!