‘അജ്ഞാത’പനി; ഹരിയാനയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ എട്ട് കുട്ടികള്‍ മരിച്ചു

‘അജ്ഞാത’പനി; ഹരിയാനയിൽ കഴിഞ്ഞ 10 ദിവസത്തിനിടെ എട്ട് കുട്ടികള്‍  മരിച്ചു

ഹരിയാനയിലെ പല്‍വാല്‍ ജില്ലയില്‍ ‘അജ്ഞാത’പനി ബാധിച്ച് കഴിഞ്ഞ 10 ദിവസത്തിനിടെ എട്ട് കുട്ടികള്‍  മരിച്ചതായി റിപ്പോര്‍ട്ട്. പല്‍വാല്‍ ജില്ലയിലെ ചില്ലി ഗ്രാമത്തിലാണ് പനി പടരുന്നത്. കുറഞ്ഞത് 44 പേരെങ്കിലും പനി ലക്ഷണങ്ങളുമായി സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയിട്ടുണ്ട്. ഇതില്‍ 35 പേരും പ്രായപൂര്‍ത്തിയാകാത്തവരാണ്.
മരണകാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും ഡെങ്കിയാകാനുള്ള സാധ്യത ഡോക്ടര്‍മാര്‍ തള്ളിക്കളയുന്നില്ല. ഭൂരിഭാഗം പേരും പനിയും പ്ലേറ്റ്‌ലെറ്റിന്റെ എണ്ണക്കുറവും ബാധിച്ചാണ് ആശുപത്രികളിലെത്തുന്നത്. ഇതോടെ ഡെങ്കി ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകള്‍ കയറിയിറങ്ങുകയാണ്. പനി ബാധിച്ചു വരുന്നവരില്‍ ഡെങ്കി, മലേറിയ, കൊവിഡ് എന്നീ പരിശോധനകളും നടത്തുന്നുണ്ട്.
Leave A Reply
error: Content is protected !!