യുഎഇയിലെ വിവിധ മേഖലകളിൽ കനത്ത മഞ്ഞ്

യുഎഇയിലെ വിവിധ മേഖലകളിൽ കനത്ത മഞ്ഞ്

യുഎഇയിലെ വിവിധ മേഖലകളിൽ കനത്ത മഞ്ഞ്.അബുദാബി, ഉമ്മുൽഖുവൈൻ, ഫുജൈറ, റാസൽഖൈമ എമിറേറ്റുകളുടെ വിവിധ മേഖലകളിൽ പുലർച്ച മൂടൽമഞ്ഞിനെ തുടർന്നു ദൂരക്കാഴ്ച കുറഞ്ഞു.

ചിലയിടങ്ങളിൽ രാവിലെ എട്ടരയോടെയാണ് അന്തരീക്ഷം തെളിഞ്ഞത്. അതേസമയം ഷാർജ ഫിലി, മദാം, മലീഹ, ഫുജൈറ മലയോരമേഖലകൾ എന്നിവിടങ്ങളിൽ ഇന്നലെ വൈകിട്ട് മഴ പെയ്തു.

ചില പ്രദേശങ്ങളിൽ ശക്തമായിരുന്നു. ദുബായിൽ ഇന്നലെ പകൽ ചൂടു കൂടുതലായിരുന്നു. അന്തരീക്ഷ ഈർപ്പവും ഉയർന്നു.

Leave A Reply
error: Content is protected !!