ഡ്യുറാൻഡ് കപ്പ് കേരളാബ്ലാസ്റ്റേഴ്‌സിന് തോൽവി

ഡ്യുറാൻഡ് കപ്പ് കേരളാബ്ലാസ്റ്റേഴ്‌സിന് തോൽവി

ഡ്യുറാൻഡ് കപ്പിൽ തങ്ങളുടെ രണ്ടാം മത്സരത്തിൽ കേരളാബ്ലാസ്റ്റേഴ്‌സിന് ബംഗളുരു എഫ്‌സിയോട് രണ്ടു ഗോളിന്റെ തോൽവി.റഫറിയുടെ തെറ്റായ തീരുമാനങ്ങളാല് നിറഞ്ഞ മത്സരത്തില് കേരള ബ്ലാസ്റ്റേഴ്സ് കളി അവസാനിപ്പിച്ചത് എട്ടു താരങ്ങളുമായാണ്. മൂന്ന് കേരള ബ്ലാസ്റ്റേഴ്സ് താരങ്ങള്ക്ക് ചുവപ്പ് കാര്ഡ് തന്ന റഫറി ബെംഗളൂരു എഫ് സി നേടിയ ഗോളിലെ ഹാന്ഡ് ബോളും ഫൗളും കണ്ടതുമില്ല. മത്സരം എതിരില്ലാത്ത രണ്ടു ഗോളുകള്ക്കാണ് ബെംഗളൂരു വിജയിച്ചത്.

ആദ്യ പകുതി കേരള ബ്ലാസ്റ്റേഴ്സ് നല്ല രീതിയിലായിരുന്നു തുടങ്ങിയത്. തുടക്കത്തില് ശ്രീകുട്ടന് ഒരു നല്ല അവസരം കിട്ടിയെങ്കിലും ഫ്രീ ആയി നിന്ന ലൂണക്ക് ഒആസ് നല്കാതെ താരം ഷോട്ട് എടുത്തത് വിനയായി. ലൂണയുടെ ഒരു ഫ്രീകിക്കില് നിന്നും കേരള ബ്ലാസ്റ്റേഴ്സിന് മികച്ച അവസരം ലഭിച്ചിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടു മുമ്ബ് ഒരു ഫ്രീകിക്കില് നുന്ന് ബൂട്ടിയ ആണ് ബെംഗളൂരു എഫ് സിക്ക് ലീഡ് നല്കിയത്. മനോഹരമായ ഫ്രീകിക്ക് ആയിരുന്നു ഇത്.
രണ്ടാം പകുതിയില് തിരിച്ചടിക്കാന് ശ്രമിച്ച കേരള ബ്ലാസ്റ്റേഴ്സിന് 60ആം മിനുട്ടില് ഹൊര്മിപാമിനെ ചുവപ്പ് കാര്ഡ് കാരണം നഷ്ടമായി. ഇതോടെ പത്തു പേരായ കേരള ബ്ലാസ്റ്റേഴ്സ് പതറാന് തുടങ്ങി. പിന്നാലെ 65ആം മിനുട്ടില് മലയാളി താരം ലിയോണ് ബെംഗളൂരുവിന്റെ ലീഡ് ഇരട്ടിയാക്കി. ലിയോണിന്റെ കയ്യില് തട്ടി ആയിരുന്നു പന്ത് വലയില് എത്തിയത്. ഒപ്പം കേരള ബ്ലാസ്റ്റേഴ്സ് കീപ്പര്ക്ക് എതിരെ ഫൗളും ഉണ്ടായിരുന്നു. പക്ഷെ റഫറി ഗോള് അനുവദിച്ചു. കളി മുന്നോട്ട് പോകുമ്ബോള് സന്ദീപിനെ റഫറിയോട് തര്ക്കിച്ചെന്ന് പറഞ്ഞ് റഫറി ചുവപ്പ് കാര്ഡ് കാണിച്ച്‌ പുറത്തേക്ക് അയച്ചു. പിന്നാലെ 84ആം മിനുട്ടില് ധനചന്ദ്രയും ചുവപ്പ് വാങ്ങി പുറത്ത് പോയി
Leave A Reply
error: Content is protected !!