അഷ്ടമുടി പുനരുജ്ജീവന പദ്ധതി ജനകീയമായി നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

അഷ്ടമുടി പുനരുജ്ജീവന പദ്ധതി ജനകീയമായി നടപ്പാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍. ബാലഗോപാല്‍.

കൊല്ലം കോര്‍പറേഷന്റെ നേതൃത്വത്തില്‍ അഷ്ടമുടിക്കായല്‍ വീണ്ടെടുക്കുന്നതിനായി നടത്തുന്ന യജ്ഞത്തിന്റെ ഭാഗമായ വിവരശേഖരണ കായല്‍യാത്രയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ദീര്‍ഘകാലമായി ആഗ്രഹിക്കുന്ന പദ്ധതിയാണ് തുടങ്ങിവെച്ചതെന്നും അഷ്ടമുടികായലില്‍ ആരംഭിക്കുന്ന പദ്ധതി വഴി മറ്റ് കായലുകളിലും സമാന സംരക്ഷണ പദ്ധതികള്‍ നടപ്പിലാക്കാന്‍ കഴിയും.

സംസ്ഥാനത്തെ ശ്രദ്ധേയവും മാതൃകാപരവുമായ പരിപാടിയാണ് ഇവിടെ നടപ്പിലാക്കുന്നതെന്നും അത് അഭിനന്ദനാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
കായല്‍ നവീകരണ പദ്ധതി പ്രഖ്യാപനം മന്ത്രി നിര്‍വഹിച്ചു. കായല്‍ യാത്രയുടെ ഭാഗമായി ലഭിച്ച വിവരശേഖരണ റിപ്പോര്‍ട്ട് മേയര്‍ പ്രസന്ന ഏണസ്റ്റ് മന്ത്രിക്ക് കൈമാറി.

കായല്‍ യാത്രയ്ക്ക് ശേഷം ലഭിച്ച വിവരശേഖരണത്തിന്റെ അടിസ്ഥാനത്തില്‍ വിദഗ്ധരുമായി ആലോചിച്ച്‌ ശാശ്വത പരിഹാരം കാണുന്നതിനായി കോര്‍പ്പറേഷന്‍, ജില്ലാ പഞ്ചായത്ത്, വിവിധ പഞ്ചായത്തുകള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആവശ്യമായ നടപടികളുമായി മുന്നോട്ട് പോകുമെന്ന് മേയര്‍ പ്രസന്ന ഏണസ്റ്റ് പറഞ്ഞു.

എം.എല്.എമാരായ എം.മുകേഷ്, എം.നൗഷാദ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമ ലാല്, ഡെപ്യൂട്ടി മേയര് കൊല്ലം മധു, സ്ഥിരം സമിതി അധ്യക്ഷര്, കൗണ്സിലര്മാര്, കോര്പ്പറേഷന് സെക്രട്ടറി പി.കെ സജീവ്, വിവിധ വകുപ്പ് മേധാവികള്, ഉദ്യോഗസ്ഥര് തുടങ്ങിയവര് യാത്രയില് പങ്കെടുത്തു.

Leave A Reply
error: Content is protected !!