ലുക്കാക്കുവിനെ പ്രശംസിച്ചു ചെൽസി പരിശീലകൻ

ലുക്കാക്കുവിനെ പ്രശംസിച്ചു ചെൽസി പരിശീലകൻ

സെനിത് പീറ്റേഴ്‌സ്ബർഗിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ഗോൾ നേടി ചെൽസിയെ വിജയത്തിലേക്കു നയിച്ച റൊമേലു ലുക്കാക്കുവിനെ പ്രശംസിച്ച് പരിശീലകൻ തോമസ് ടുഷെൽ. അറുപത്തിയൊമ്പതാം മിനുട്ടിൽ ബെൽജിയൻ താരം നേടിയ ഗോളിലൂടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിനു വിജയത്തുടക്കം കുറിക്കാൻ നിലവിലെ ചാമ്പ്യന്മാർക്കു കഴിഞ്ഞിരുന്നു.

സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് ഇന്റർ മിലാനിൽ നിന്നും ലുക്കാക്കു ചെൽസിയിലേക്ക് ചേക്കേറിയത്. അതിനു ശേഷം നാല് മത്സരങ്ങളിൽ നിന്നും നാല് ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയ താരത്തെ എന്തിനു വേണ്ടിയാണോ ടീമിലെത്തിച്ചത്, ആ പ്രവൃത്തി കൃത്യമായി ചെയ്യുന്നുണ്ടെന്നാണ് ടുഷെൽ പറയുന്നത്.

Leave A Reply
error: Content is protected !!