ചാമ്പ്യൻസ് ലീഗ് ഇന്ന് പി.എസ്,ജിക്ക് ആദ്യ മത്‌സരം , ബാഴ്‌സയല്ലാതൊരു ക്ലബിനു വേണ്ടി ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ മെസി

ചാമ്പ്യൻസ് ലീഗ് ഇന്ന് പി.എസ്,ജിക്ക് ആദ്യ മത്‌സരം , ബാഴ്‌സയല്ലാതൊരു ക്ലബിനു വേണ്ടി ആദ്യ ചാമ്പ്യൻസ് ലീഗ് മത്സരം കളിക്കാൻ മെസി

നിരവധി വർഷങ്ങൾ നീണ്ട ഫുട്ബോൾ കരിയറിൽ ആദ്യമായി ബാഴ്‌സലോണയല്ലാതെ മറ്റൊരു ക്ലബിനു വേണ്ടി ചാമ്പ്യൻസ് ലീഗ് പോരാട്ടത്തിൽ കളത്തിലിറങ്ങാൻ ലയണൽ മെസി തയ്യാറെടുക്കുന്നു. ഇന്നു രാത്രി ബെൽജിയൻ ക്ലബായ ബ്രൂഗേക്ക് എതിരെയാണ് പിഎസ്‌ജിക്കൊപ്പമുള്ള തന്റെ ആദ്യത്തെ ചാമ്പ്യൻസ് ലീഗ് മത്സരം മെസി കളിക്കുക.

ബാഴ്‌സലോണക്ക്‌ വേണ്ടി ചാമ്പ്യൻസ് ലീഗിൽ 149 മത്സരങ്ങൾ കളിച്ച് 120 ഗോളുകളും 41 അസിസ്റ്റുകളും നാല് കിരീടങ്ങളും സ്വന്തമാക്കിയിട്ടുള്ള മെസി സമ്മർ ട്രാൻസ്‌ഫർ ജാലകത്തിലാണ് കാറ്റലൻ ക്ലബ് വിട്ട് പിഎസ്‌ജിയിലേക്ക് ചേക്കേറിയത്. ഫ്രഞ്ച് ക്ലബിനു വേണ്ടി റെയിംസിനെതിരായ ലീഗ് മത്സരത്തിൽ അരങ്ങേറ്റം കുറിച്ച താരം അവർക്കൊപ്പം രണ്ടാമത്തെ മാത്രം മത്സരത്തിനു കൂടിയാണ് തയ്യാറെടുക്കുന്നത്.

Leave A Reply
error: Content is protected !!