പി.കെ.നവാസിൻ്റെ ആവശ്യമായിരുന്നു തന്നെ സംസ്ഥാന ഭാരവാഹി പദത്തിൽ നിന്നും നീക്കുകയെന്നത്: പി.പി.ഷൈജൽ

പി.കെ.നവാസിൻ്റെ ആവശ്യമായിരുന്നു തന്നെ സംസ്ഥാന ഭാരവാഹി പദത്തിൽ നിന്നും നീക്കുകയെന്നത്: പി.പി.ഷൈജൽ

കൽപറ്റ: എംഎസ്എഫ് സംസ്ഥാന അധ്യക്ഷനെതിരെ മുൻ വൈസ് പ്രസിഡന്റ്. പി.കെ.നവാസിനെതിരെ വിമർശനവുമായി എത്തിയിരിക്കുകയാണ് പി.പി.ഷൈജൽ. പി.കെ.നവാസിൻ്റെ ആവശ്യമായിരുന്നു തന്നെ സംസ്ഥാന ഭാരവാഹി പദത്തിൽ നിന്നും നീക്കുകയെന്നതെന്നും ഇതിനായി ഗൂഢാലോചന പി.കെ.നവാസ് നടത്തിയെന്നും ഷൈജൽ പറഞ്ഞു. പാര്‍ട്ടിയിൽ നിന്നും തനിക്ക് സംസ്ഥാന വൈസ് പ്രസിഡൻ്റ് സ്ഥാനത്ത് നീക്കിയതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തന്നോട് ആരും ഇതുവരെ വിശദീകരണവും ചോദിച്ചിട്ടില്ലെന്നും ഷൈജൽ പറഞ്ഞു.യാതൊരു അറിയിപ്പും എംഎസ്എഫ് സംസ്ഥാന അധ്യക്ഷനെതിരെ പരാതി നൽകുമെന്നും സ്ത്രീകൾ ബഹുമാനിക്കപ്പെടേണ്ടവരാണെന്നും അദ്ദേഹം പറഞ്ഞു.പാർട്ടി നേതൃത്വത്തെ എല്ലാ കാര്യങ്ങളും അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തനിക്കെതിരെ നടപടിയെടുത്തത് മുസ്ലീംലീഗ് സംസ്ഥാന കമ്മിറ്റി നേതാക്കൾ അറിയാതെയാണെന്നും പി.പി ഷൈജൽ ആരോപിച്ചു. കൂടുതൽ കാര്യങ്ങൾ നാളെ മാധ്യമങ്ങളെ കണ്ട് വെളിപ്പെടുത്തുമെന്നും വ്യക്തമാക്കി.

Leave A Reply
error: Content is protected !!