വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ വേട്ട

വിയ്യൂർ സെൻട്രൽ ജയിലിൽ വീണ്ടും മൊബൈൽ വേട്ട

വിയ്യൂർ സെൻട്രൽ ജയിലിൽ ജയിലിൽ മൊബൈൽ വേട്ട തുടരുന്നു. തടവുകാരുടെ സെല്ലിൽ നിന്നും സ്മാർട്ട് ഫോണും സിം കാർഡും കണ്ടെടുത്തു. കോട്ടയത്തെ ദുരഭിമാന കൊലപാതകമായ കെവിൻ കൊലക്കേസിലെ പ്രതിയിൽ നിന്നും 20000 രൂപ വിലയുള്ള ഫോണും, സിം കാർഡുമാണ് പിടികൂടിയത്.

ഇന്ന് ജയിൽ മേധാവി ഷേക്ക് ദാർവേസ് സാഹിബ്‌ ജയിൽ സന്ദർശിക്കാനിരിക്കെ ഉത്തര മേഖല എ.ഡി.ജി.പിയുടെ മിന്നൽ സന്ദർശനത്തിലെ പരിശോധനയിലാണ് മൊബൈൽ ഫോൺ കണ്ടെടുത്തത്. ജയിലിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും ലഹരി ഉപയോഗവും വർധിച്ചുവെന്ന ആക്ഷേപത്തിലാണ് ജയിൽ മേധാവിയുടെ ജയിൽ സന്ദർശനം.

Leave A Reply
error: Content is protected !!