നൂറു ദിന പദ്ധതി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട 1000 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി

നൂറു ദിന പദ്ധതി: മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട 1000 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി

നൂറു ദിന പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെട്ട 1000 ഗ്രാമീണ റോഡുകളുടെ നിർമ്മാണം പൂർത്തിയാക്കി. ജനങ്ങൾക്ക് നൽകിയ വാഗ്ദാനം നിറവേറ്റാൻ സാധിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു.

സി എം എല്‍ ആര്‍ ആര്‍ പദ്ധതി പ്രകാരം ഇതുവരെ 2493 റോഡുകളുടെ പ്രവൃത്തികൾ പൂര്‍ത്തീകരിക്കുകയും ആദ്യത്തെ 1000 റോഡുകളുടെ ഉദ്ഘാടനം 2021 ഫെബ്രുവരി മാസത്തില്‍ തന്നെ നടത്തുകയും ചെയ്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു .

സി എം എല്‍ ആര്‍ ആര്‍ പദ്ധതിയിലൂടെ 140 നിയോജക മണ്ഡലങ്ങളിലായി 12,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡുകള്‍ നവീകരിക്കുന്നതിനായി 1000 കോടി രൂപയാണ് അനുവദിച്ചത്. സംസ്ഥാനത്ത് ഇതുവരെ ഭരണാനുമതി ലഭിച്ച 5093 പ്രവൃത്തികളില്‍ 4962 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതിയും നൽകിയതായും 4819 പ്രവൃത്തികളുടെ ടെണ്ടര്‍ നടപടികള്‍ സ്വീകരിക്കാനും സാധിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Leave A Reply
error: Content is protected !!