കു​വൈ​ത്തി​ൽ വാ​ക്സി​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത മു​ഴു​വ​ന്‍ പേ​ർ​ക്കും ആ​ദ്യ ഡോ​സ്​ ന​ൽ​കി

കു​വൈ​ത്തി​ൽ വാ​ക്സി​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത മു​ഴു​വ​ന്‍ പേ​ർ​ക്കും ആ​ദ്യ ഡോ​സ്​ ന​ൽ​കി

കു​വൈ​ത്തി​ൽ വാ​ക്സി​നാ​യി ര​ജി​സ്​​റ്റ​ര്‍ ചെ​യ്ത മു​ഴു​വ​ന്‍ പേ​ർ​ക്കും ആ​ദ്യ ഡോ​സ്​ ന​ൽ​കി.ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ലെ വാ​ക്സി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗം ഡോ. ​ഖാ​ലി​ദ്‌ അ​ൽ സ​യീ​ദ്‌ അ​റി​യി​ച്ച​താ​ണ്​ ഇ​ക്കാ​ര്യം. ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ടെ​യും മ​റ്റും കൂ​ട്ടാ​യ പ​രി​ശ്ര​മ​മാ​ണ്​ കു​ത്തി​വെ​പ്പ്​ ന​ട​പ​ടി​ക​ൾ വി​ജ​യി​പ്പി​ക്കാ​ൻ സ​ഹാ​യ​ക​മാ​യ​ത്‌. കോ​വി​ഡ്‌ പ്ര​തി​രോ​ധ രം​ഗ​ത്ത്‌ ആ​ഗോ​ള സൂ​ചി​ക​യി​ൽ കു​വൈ​ത്ത് മി​ക​ച്ച സ്ഥാ​ന​ത്താ​ണു​ള്ള​ത്.

അതേസമയം 80 ശ​ത​മാ​നം പേ​ർ ര​ണ്ടാം ഡോ​സും സ്വീ​ക​രി​ച്ചു. ര​ണ്ടാം ഡോ​സ്​ ഇ​പ്പോ​ൾ ഒ​ന്ന​ര മാ​സ​ത്തെ ഇ​ട​വേ​ള​യി​ലാ​ണ്​ ന​ൽ​കു​ന്ന​ത്.നേ​ര​ത്തേ നി​ശ്ച​യി​ച്ചു​ന​ൽ​കി​യ അ​പ്പോ​യി​ൻ​റ്​​മെൻറ്​ തീ​യ​തി മാ​റ്റി ന​ൽ​കു​ക​യാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ, ന​വം​ബ​റോ​ടെ മു​ഴു​വ​ൻ പേ​ർ​ക്കും ര​ണ്ടു​ ഡോ​സ്​ വാ​ക്​​സി​ൻ ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ.

Leave A Reply
error: Content is protected !!