കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ

കോട്ടയത്ത് പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ നാല് പേർ പിടിയിൽ

കോട്ടയം: പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ നാല് പേർ പിടിയിൽ. കോട്ടയം രാമപുരത്ത് നടനാണ് സംഭവത്തിൽ ആണ് നാല് പേർ പിടിയിലായത്. പ്രണയത്തിൽ കുടുക്കിയാണ് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. സംഭവുമായി ബന്ധപ്പെട്ട് . കൊണ്ടാട് സ്വദേശിയായ പതിനാറുകാരൻ, രാമപുരം ഏഴാച്ചേരി സ്വദേശി അർജ്ജുൻ ബാബു (25), പുനലൂർ സ്വദേശി മഹേഷ് (29), പത്തനാപുരം സ്വദേശി എബി മാത്യു (31) എന്നിവരാണ് അറസ്റ്റിൽ ആയത്. പതിനാറുകാരൻ പെണ്‍കുട്ടിയുടെ സഹപാഠിയാണ്

അർജുൻ ബാബു വാണ് പെൺകുട്ടിയെ പ്രണയത്തിൽ കുടുക്കി പീഡിപ്പിച്ചത്. അതിന് ശേഷം അർജുൻ സുഹൃത്തുക്കളോട് ഈ വിവരം അറിയിക്കുകയും തുടർന്ന് അവരും പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു.

അർജുൻ പെണ്‍കുട്ടിയെ പരിചയപ്പെട്ടത് ഇൻസ്റ്റാഗ്രാം വഴിയാണ്.മാതാപിതാക്കൾ കുട്ടിയെ പെരുമാറ്റത്തിലെ അസ്വാഭാഭികത മൂലം ആശുപത്രിയിൽ എത്തിച്ച് കൗൺസിലിംഗ് നടത്തിയപ്പോൾ ആണ് പീഡന വിവരം പുറത്തറിഞ്ഞത്.

രാമപുരം പൊലീസ് രക്ഷിതാവിൻ്റെ പരാതിയിൽ കേസെടുക്കുകയും പ്രതികളെ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Leave A Reply
error: Content is protected !!