സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു

കെട്ടിട്ടത്തിൽ നിന്നും ആളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിനിടെ സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ടു. തൃശൂർ ആമ്പല്ലൂരില് സ്വകാര്യ കെട്ടിടത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ മണലി മച്ചാടന് വീട്ടില് സുബ്രഹ്മണ്യനാണ് (74) ആണ് മരിച്ചത്. കെട്ടിടത്തില് നില്ക്കുന്നയാളെ ഒഴിപ്പിക്കാനുള്ള ശ്രമത്തിനിടെയുണ്ടായ സംഘർഷത്തിനിടെ സുബ്രഹ്മണ്യൻ ചവിട്ടേറ്റ് വീഴുകയായിരുന്നു. വീഴ്ചയിൽ കല്ലിൽ തലയിടിച്ചാണ് മരണം സംഭവിച്ചത്. .

സുബ്രഹ്മണ്യൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇടുക്കി കുമളി സ്വദേശി അയ്യപ്പന്കുട്ടിയെ(56) പുതുക്കാട് പൊലീസ് കസ്റ്റഡിയിലെടുത്തു. സുബ്രഹ്മണ്യന്റെ മൃതദേഹം പുതുക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. തർക്കത്തിനിടെ വീണു കല്ലിൽ ഇടിച്ചു മരിച്ചു എന്നാണ് പ്രാഥമിക നിഗമനം.

Leave A Reply
error: Content is protected !!