ഖത്തറില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി

ഖത്തറില്‍ കോവിഡ് വാക്‌സിന്റെ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി

ദോഹ: ഖത്തറില്‍ ബൂസ്റ്റര്‍ ഡോസ് വിതരണം തുടങ്ങി. രണ്ടാമത്തെ ഡോസെടുത്ത് എട്ടുമാസത്തില്‍ കൂടുതലായവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.ഖത്തര്‍ സര്‍വകലാശാല മുന്‍ പ്രസിഡന്റ് ഡോ.അബ്ദുല്ല ജുമ അല്‍ഖുബൈസിക്ക് ആദ്യ ബൂസ്റ്റര്‍ ഡോസ് നല്‍കി.

മദീന ഖലീഫ ഹെല്‍ത്ത് സെന്ററിലാണ് ബൂസ്റ്റര്‍ ഡോസ് വിതരണത്തിന് തുടക്കമിട്ടത്. രാജ്യത്ത് കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ദേശീയ കോവിഡ് വാക്സിനേഷന് തുടക്കമിട്ടപ്പോള്‍ ഫൈസര്‍-ബയോടെക് കോവിഡ് വാക്സീന്റെ ആദ്യ ഡോസ് സ്വീകരിച്ചതും അദ്ദേഹമാണ്.

65 വയസിന് മുകളിലുള്ളവര്‍, കോവിഡ് ഗുരുതരമാകാന്‍ സാധ്യതയുള്ള വിട്ടുമാറാത്ത രോഗമുള്ളവര്‍, മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍, മറ്റ് മേഖലകളിലുള്ളവര്‍ എന്നിവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസിലും മുന്‍ഗണന.ബൂസ്റ്റര്‍ ഡോസിന് അര്‍ഹമായവരെ പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷന്‍ അധികൃതര്‍ നേരിട്ട് ബന്ധപ്പെടും.

Leave A Reply
error: Content is protected !!