തോൽവിയിലും ആത്മവിശ്വാസത്തോടെ കൂമാൻ

തോൽവിയിലും ആത്മവിശ്വാസത്തോടെ കൂമാൻ

ബയേണിനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ സ്വന്തം മൈതാനത്ത് എതിരില്ലാത്ത മൂന്നു ഗോളുകളുടെ തോൽവി വഴങ്ങിയെങ്കിലും ടീമിന്റെ പ്രകടനം ഇനിയും മെച്ചപ്പെടുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് പരിശീലകൻ റൊണാൾഡ്‌ കൂമാൻ. പരിക്കിന്റെ പിടിയിൽ അകപ്പെട്ടിരിക്കുന്ന അൻസു ഫാറ്റി, ഒസ്മാനെ ഡെംബലെ, സെർജിയോ അഗ്യൂറോ എന്നീ താരങ്ങൾ തിരിച്ചെത്തുന്നതോടെ കൂടുതൽ മെച്ചപ്പെട്ട പ്രകടനം ടീം നടത്തുമെന്നാണ് കൂമാൻ ഉറച്ചു വിശ്വസിക്കുന്നത്.

ഒരു കാലത്ത് എതിരാളികളുടെ പേടിസ്വപ്‌നമായിരുന്ന ക്യാമ്പ് നൂവിൽ ബാഴ്‌സലോണക്കു മേൽ സമ്പൂർണ ആധിപത്യം സ്ഥാപിക്കാൻ ബയേൺ മ്യൂണിക്കിനു കഴിഞ്ഞിരുന്നു. ചരിത്രത്തിൽ ആദ്യമായി ബാഴ്‌സലോണ ഒരു ഓൺ ഗോൾ ഷോട്ട് പോലും ഉതിർക്കാതൊരു ചാമ്പ്യൻസ് ലീഗ് മത്സരം പൂർത്തിയാക്കിയപ്പോൾ ലെവൻഡോസ്‌കിയുടെ ഇരട്ടഗോളുകളും തോമസ് മുള്ളറുടെ ഗോളുമാണ് ബയേൺ മ്യൂണിക്കിനെ വിജയത്തിൽ എത്തിച്ചത്.

Leave A Reply
error: Content is protected !!