ഐ.ആർ.സി.ടി.സി ഓഹരികൾ കാഴ്‌ചവയ്ക്കുന്നത് റെക്കാഡ് മുന്നേറ്റം

ഐ.ആർ.സി.ടി.സി ഓഹരികൾ കാഴ്‌ചവയ്ക്കുന്നത് റെക്കാഡ് മുന്നേറ്റം

 

കൊച്ചി: ഇന്ത്യൻ റെയിൽവേ കാറ്ററിംഗ് ആൻഡ് ടൂറിസം കോർപ്പറേഷന്റെ (ഐ.ആർ.സി.ടി.സി) ഓഹരികൾ കാഴ്‌ചവയ്ക്കുന്നത് റെക്കാഡ് മുന്നേറ്റമെന്ന് റിപ്പോർട്ടുകൾ. 2019 ഒക്‌ടോബർ 14ന് ഓഹരിയൊന്നിന് 323 രൂപയുമായി ഓഹരി വിപണിയിലെത്തിയ ഐ.ആർ.സി.ടി.സിക്ക് ഇന്നലെ വ്യാപാരാന്ത്യം വില 3,738.45 രൂപയാണ്. ഒരുവേള വില റെക്കാഡായ 3,758 രൂപവരെയും ഉയർന്നിരുന്നു.

ഐ.പി.ഒ ഇഷ്യൂവിലെ വിലയിൽ നിന്ന് ഐ.ആർ.സി.ടി.സി ഇതിനകം കുതിച്ചത് 1,000 ശതമാനത്തിനുമേലെ. ഇന്നലത്തെ മാത്രം നേട്ടം ഒമ്പതു ശതമാനം. കഴിഞ്ഞ നാലുമാസത്തിനിടെ സെൻസെക്‌സിന്റെ നേട്ടം 19.6 ശതമാനമാണെങ്കിൽ, ഐ.ആർ.സി.ടി.സി മുന്നേറിയത് 114 ശതമാനമാണ്. ട്രെയിനുകളിലും സ്‌റ്റേഷനുകളിലും ഭക്ഷണവിതരണം, ആഭ്യന്തര-അന്താരാഷ്‌ട്ര ടൂർ പാക്കേജ്, ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് എന്നീ പ്രവർത്തനങ്ങളാണ് ഐ.ആർ.സി.ടി.സിക്ക് ഉള്ളത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ 73 ശതമാനവും കുപ്പിവെള്ള വിതരണത്തിൽ 45 ശതമാനവുമാണ് വിപണിവിഹിതം.

Leave A Reply
error: Content is protected !!