ഉത്സവ സീസണില്‍ ഡിജിറ്റല്‍ സാന്നിധ്യവും ഇ-കൊമേഴ്സ് വില്‍പ്പനയും വര്‍ദ്ധിപ്പിക്കാന്‍ ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്

ഉത്സവ സീസണില്‍ ഡിജിറ്റല്‍ സാന്നിധ്യവും ഇ-കൊമേഴ്സ് വില്‍പ്പനയും വര്‍ദ്ധിപ്പിക്കാന്‍ ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ്

കൊച്ചി: ഗോദ്റെജ് ഗ്രൂപ്പിന്‍റെ പതാകവാഹക കമ്പനിയായ ഗോദ്റെജ് ആന്‍ഡ് ബോയ്സിന്‍റെ ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സിന് ഓണ്‍ലൈന്‍ സൈറ്റിലെ പ്രതിമാസ സജീവ ഉപഭോക്താക്കളുടെ കാര്യത്തിലും വിപണിയിലും 30 ശതമാനം വളര്‍ച്ചയുണ്ടായി. പ്രതിമാസ ഓണ്‍ലൈന്‍ ഇടപാടുകളില്‍ കഴിഞ്ഞ വര്‍ഷം 42 ശതമാനം വളര്‍ച്ചയുണ്ടായി. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഓണ്‍ലൈനില്‍ 50 ശതമാനം വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഒരു പുതിയ ഇക്കോസിസ്റ്റം വഴി കമ്പനി ഉപഭോക്താക്കള്‍ക്ക് അവരുടെ സ്മാര്‍ട്ട്ഫോണുകളിലൂടെ ആക്സസും വില്‍പ്പനാനന്തര ഉപഭോക്തൃ പിന്തുണ ലഭിക്കുന്ന ഒരു ആപ്ലിക്കേഷന്‍ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡിജിറ്റല്‍ ഉപഭോക്തൃ വിഭാഗം വര്‍ധിപ്പിക്കാനായി അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കമ്പനിയുടെ ഡിജിറ്റല്‍ സാന്നിധ്യം വര്‍ദ്ധിപ്പിക്കുകയും ഡിജിറ്റല്‍ തന്ത്രം ത്വരിതപ്പെടുത്തുകയും ചെയ്യും.

ഡിജിറ്റല്‍ വിപണിയില്‍ പ്രതീക്ഷിച്ച അര്‍പ്പിച്ച് പകര്‍ച്ചവ്യാധിക്ക് ശേഷവും കമ്പനി അതിന്‍റെ ‘ഫിജിറ്റല്‍’ മോഡല്‍ പ്രയോജനപ്പെടുത്തുന്നത് തുടരും. 100 മൂന്നാം നിര, നാലാം നിര പട്ടണങ്ങളിലെ ചാനല്‍ പങ്കാളികളെ എംപാനല്‍ ചെയ്ത് രാജ്യത്തിന്‍റെ എല്ലാ കോണുകളിലും ഉല്‍പ്പന്നങ്ങളുടെ ലഭ്യത വിപുലീകരിക്കാനും ഉറപ്പാക്കാനും കമ്പനി പദ്ധതിയിടുന്നു.

രാജ്യത്തെ പകര്‍ച്ചവ്യാധിയുടെ രണ്‍ണ്ടാം തരംഗത്തില്‍, കമ്പനി പ്രതിമാസ ഓണ്‍ലൈന്‍ വില്‍പ്പനയില്‍ ഏകദേശം 30% വര്‍ദ്ധനവ് രേഖപ്പെടുത്തി. ഈ അനിശ്ചിതകാലങ്ങളില്‍ ഹോം ലോക്കേഴ്സ് വിഭാഗത്തിലെ ഉല്‍പ്പന്നങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ടു, തുടര്‍ന്ന് വീഡിയോ ഡോര്‍ ഫോണുകളും ഹോം ക്യാമറകളും.

പകര്‍ച്ചവ്യാധിയുടെ സമയത്ത്  ഉപഭോക്തൃ അനുഭവങ്ങള്‍ നല്‍കുന്നതിനും അതിനുശേഷവും ബിസിനസ്സ് തുടര്‍ച്ചയെ പിന്തുണയ്ക്കുന്നതിനുമായി ഡിജിറ്റല്‍ ചാനലുകള്‍ വര്‍ദ്ധിപ്പിച്ചു. ഡിജിറ്റല്‍ ചാനലുകള്‍ക്ക് മുമ്പത്തേതിനേക്കാള്‍ ഇപ്പോള്‍ വലിയ പ്രാധാന്യമുണ്ട്. കഴിഞ്ഞ വര്‍ഷം തങ്ങള്‍ ഉപഭോക്തൃ പെരുമാറ്റത്തിലെ ഗണ്യമായ മാറ്റത്തെ കുറിച്ച് മനസ്സിലാക്കികൊണ്ട് ഓണ്‍ലൈന്‍,  ഓഫ്ലൈന്‍ ചാനലുകള്‍ വഴി ഉപഭോക്താക്കള്‍ക്ക് ഒരു സമ്പൂര്‍ണ്ണ ഓമ്നി ചാനല്‍ അനുഭവം ലഭ്യമാക്കാനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് വൈസ് പ്രസിഡന്‍റ് മെഹര്‍നോഷ് പീതവാല പറഞ്ഞു.

ബ്രാന്‍ഡ് ഷോപ്പ് സൈറ്റില്‍ 10% വരെ കിഴിവ് ലഭ്യമാക്കാനായി ഹോസ്പിറ്റാലിറ്റി, ട്രാവല്‍, ബാങ്കിംഗ് തുടങ്ങിയ വിഭാഗങ്ങളിലായി 35 ലധികം പ്രശസ്ത ബ്രാന്‍ഡുകളുമായി ഗോദ്റെജ് സെക്യൂരിറ്റി സൊല്യൂഷന്‍സ് സഹകരിക്കുന്നു.

Leave A Reply
error: Content is protected !!