ലോക സാക്ഷരതാ ദിനാചരണ: അജിത്രയും സിന്ധുമോളും വിജയികള്‍

ലോക സാക്ഷരതാ ദിനാചരണ: അജിത്രയും സിന്ധുമോളും വിജയികള്‍

ഇടുക്കി: ലോക സാക്ഷരതാ ദിനാചരണത്തിന്റെ ഭാഗമായി ഇടുക്കി ജില്ലാ സാക്ഷരതാ മിഷന്‍ സംഘടിപ്പിച്ച വ്യത്യസ്ത മത്സരങ്ങളില്‍ വിജയികളായവര്‍ക്ക് പുരസ്‌കാരം നല്കി.ജില്ലാ പഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വിജയികള്‍ക്ക് പുരസ്‌കാരം വിതരണം ചെയ്തു.

ഹയര്‍ സെക്കണ്ടറി തുല്യത പഠിതാക്കള്‍ക്കായി സംഘടിപ്പിച്ച പ്രബന്ധരചന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ വാഴത്തോപ്പ് സമ്പര്‍ക്ക പഠനകേന്ദ്രത്തിലെ പഠിതാവ് അജിത്ര ടി ആര്‍, പഠിതാക്കള്‍, പൊതുജനങ്ങള്‍, പ്രേരക്മാര്‍ എന്നിവര്‍ക്കായി സംഘടിപ്പിച്ച പോസ്റ്റര്‍ രചന മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയ അടിമാലി സമ്പര്‍ക്ക പഠനകേന്ദ്രത്തിലെ പത്താംതരം പഠിതാവ് സിന്ധു മോള്‍ ടി എ എന്നിവര്‍ മന്ത്രിയില്‍ നിന്ന് പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ അംഗം കെ ജി സത്യന്‍ സ്വാഗതം പറഞ്ഞു.

ജില്ലാ പഞ്ചായത്ത് ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ സി വി വര്‍ഗീസ്,
വൈസ് പ്രസിഡന്റ് ഉഷാകുമാരി മോഹന്‍കുമാര്‍, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ വി എന്‍ മോഹനന്‍, ജോസഫ് കുരുവിള, ജില്ലാ പഞ്ചായത്തംഗങ്ങളായ സോളി ജീസസ്, സി.രാജേന്ദ്രന്‍, ഷൈനി സജി, പ്രൊഫ.എം ജെ ജേക്കബ്, ഇന്ദു സുധാകരന്‍, ഷൈനി റെജി, ബ്ലോക്ക് പഞ്ചായത്തംഗം ഡിറ്റാജ് ജോസഫ്, വാഴത്തോപ്പ് പഞ്ചായത്തംഗം രാജുു ജോസഫ്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ബി സുനില്‍ കുമാര്‍, സാക്ഷരതാ മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍ പി എം അബ്ദുള്‍ കരീം, ജീവനക്കാരായ കെ എസ് സാദിര, വിനു പി ആന്റണി, സീമ അബ്രാഹം എന്നിവര്‍ സംബന്ധിച്ചു.

Leave A Reply
error: Content is protected !!