ടൂറിസം മേഖലയെ കൂടുതൽ ജനകീയമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ടൂറിസം മേഖലയെ കൂടുതൽ ജനകീയമാക്കും: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ കാർഷിക പ്രവർത്തനങ്ങളെ ടൂറിസവുമായി കൂട്ടിയിണക്കി നടപ്പാക്കുന്ന കേരള അഗ്രി ടൂറിസം നെറ്റ്‌വർക്ക് പദ്ധതിക്കും ഫാം ടൂറിസം പരിശീലനങ്ങൾക്കും തുടക്കം കുറിച്ചു . ഉത്തരവാദിത്ത ടൂറിസം മിഷൻ നടപ്പാക്കുന്ന പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിർവഹിച്ചു. ടൂറിസം മേഖലയെ കൂടുതൽ ജനകീയമാക്കുന്ന പദ്ധതികൾ നടപ്പാക്കുമെന്ന് മുഹമ്മദ് റിയാസ് വ്യക്തമാക്കി.

ടൂറിസം പദ്ധതികൾ ജനങ്ങളുടെ പദ്ധതിയാക്കി മാറ്റാനും അതിന്റെ ഗുണഫലം സാധാരണക്കാർക്ക് ലഭ്യമാക്കാനുമാണ് ലക്ഷ്യമിടുന്നത്. വിവിധ വകുപ്പുകളുമായി ചേർന്നുള്ള പ്രവർത്തനങ്ങൾക്ക് ടൂറിസം വകുപ്പ് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. കേരള അഗ്രി ടൂറിസം നെറ്റ്‌വർക്ക് ഫാം ടൂറിസം പദ്ധതിയിലൂടെ നിരവധി പേർക്ക് തൊഴിൽ നൽകാനും പുതിയ തലമുറയ്ക്കും വിദേശ ടൂറിസ്റ്റുകൾക്കും കേരളത്തിന്റെ കാർഷിക സംസ്‌കാരം പരിചയപ്പെടാനും പഠിക്കാനും സാധിക്കുമെന്നും അദ്ധ്യക്ഷത വഹിച്ച മന്ത്രി ആന്റണി രാജു പറഞ്ഞു.

Leave A Reply
error: Content is protected !!