40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തുരുത്തി കോളനി നിവാസികൾക്ക് പട്ടയം

40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ തുരുത്തി കോളനി നിവാസികൾക്ക് പട്ടയം

എറണാകുളം: നീണ്ട 40 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അന്തിയുറങ്ങുന്ന കിടപ്പാടത്തിന് പട്ടയം ലഭിച്ച സന്തോഷത്തിലാണ് ഫോർട്ടുകൊച്ചി തുരുത്തി കോളനി നിവാസികൾ. 30 കുടുംബങ്ങൾക്കാണ് ചൊവ്വാഴ്ച നടന്ന കൊച്ചി താലൂക്ക് തല പട്ടയമേളയിൽ പട്ടയം ലഭിച്ചത്.

തുരുത്തി കോളനി ഭൂമി കൊച്ചി നഗരസഭ വകയും വീടുകൾ നിർമ്മിച്ചു നൽകിയിട്ടുള്ളത് ജി.സി.ഡി.എ യുമാണ്. കൊച്ചി നഗരസഭ എൻ.ഒ.സി നൽകിയതോടെ പട്ടയം ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിലായി. തുടർന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സർവ്വേ നടപടികൾ പൂർത്തിയാക്കി.

21 കുടുംബങ്ങൾക്ക് കൂടി തുരുത്തി കോളനിയിൽ ഇനി പട്ടയം ലഭിക്കാനുണ്ട്. ഇതിലുള്ള സാങ്കേതികമായ തടസ്സങ്ങൾ നീക്കി പട്ടയം ലഭ്യമാക്കാനുള്ള നടപടികൾ എത്രയും വേഗം സ്വീകരിക്കുമെന്ന് റവന്യൂ അധികൃതർ പറഞ്ഞു.

Leave A Reply
error: Content is protected !!