അബുദാബി കിരീടാവകാശി ഇന്ന് ഫ്രാന്‍സിലേക്ക് പുറപ്പെടും

അബുദാബി കിരീടാവകാശി ഇന്ന് ഫ്രാന്‍സിലേക്ക് പുറപ്പെടും

ദുബൈ: അബുദാബി കിരീടാവകാശിയും യുഎഇ സായുധസേന ഉപസര്‍വ സൈന്യാധിപനുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ ബുധനാഴ്ച ഫ്രാന്‍സിലേക്ക് പുറപ്പെടും. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണുമായി അബുദാബി കിരീടാവകാശി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

യുഎഇയും ഫ്രാന്‍സും തമ്മിലുള്ള ബന്ധവും ഇരുരാജ്യങ്ങളുടെയും തന്ത്രപരമായ സഹകരണവും ചര്‍ച്ച ചെയ്യുമെന്ന് യുഎഇ റിപ്പോര്‍ട്ട് ചെയ്തു. പരസ്പര താല്‍പ്പര്യമുള്ള വിവിധ വിഷയങ്ങളും പുതിയ സംഭവവികാസങ്ങളും കൂടിക്കാഴ്ചയില്‍ അവലോകനം ചെയ്യും. കഴിഞ്ഞ മാസം ഇരുവരും ടെലിഫോണ്‍ സംഭാഷണം നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇപ്പോൾ സന്ദര്‍ശനം.

Leave A Reply
error: Content is protected !!