കെപിസിസി സെക്രട്ടറി ജി രതികുമാർ കോൺഗ്രസ് വിട്ടു

കെപിസിസി സെക്രട്ടറി ജി രതികുമാർ കോൺഗ്രസ് വിട്ടു

തിരുവനന്തപുരം:  കോൺഗ്രസിൽ നിന്ന് വീണ്ടും രാജി. കെപിസിസി ജനറൽ സെക്രട്ടറി ജി രതികുമാർ രാജിവച്ചു.  സിപിഎമ്മിൽ ചേരുമെന്ന് രാജിപ്രഖ്യാപനത്തിന് ശേഷം രതികുമാർ അറിയിച്ചു.

കൊല്ലം ജില്ലയിൽ നിന്നുള്ള കെപിസിസി സെക്രട്ടറിയാണ് ജി രതികുമാർ. സംഘടനാപരമായ വിഷയങ്ങളിലുള്ള അതൃപ്‌തിയാണ് രാജിക്ക് കാരണമെന്ന് കെപിസിസി പ്രസിഡന്റിന് അയച്ച കത്തിൽ രതികുമാർ പറയുന്നു.  ഉടൻ എ കെ ജി സെന്ററിലെത്തും.

ഇന്നലെ കോൺഗ്രസ് നേതാവ് പി അനിൽകുമാറും കോൺഗ്രസ് വിട്ടിരുന്നു.

Leave A Reply
error: Content is protected !!