പമ്പാ പുനരുജീവനം; ഇലന്തൂരില്‍ 5000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

പമ്പാ പുനരുജീവനം; ഇലന്തൂരില്‍ 5000 മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചു

പത്തനംതിട്ട: പമ്പാ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതിയുടെ ഭാഗമായി പമ്പാനദിയിലെ തനത് മത്സ്യങ്ങളുടെ പരിപോഷണം പദ്ധതിയുടെ ഇലന്തൂര്‍ ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ.പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. ചെറുകോല്‍ ഗ്രാമപഞ്ചായത്തിലെ കീക്കൊഴൂര്‍ കടവില്‍ നടന്ന ചടങ്ങില്‍ കാരി, കരിമീന്‍, കല്ലേമുട്ടി എന്നീ തനത് മത്സ്യങ്ങളുടെ 5000 കുഞ്ഞുങ്ങളെയാണ് പമ്പാനദിയില്‍ നിക്ഷേപിച്ചത്.

ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
കേരള സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനിഷ്യേറ്റീവിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഇലന്തൂര്‍ ബ്ലോക്കിലെ ചെറുകോല്‍, കോഴഞ്ചേരി, കോയിപ്രം ബ്ലോക്കിലെ അയിരൂര്‍, റാന്നി ബ്ലോക്കിലെ റാന്നി അങ്ങാടി, റാന്നി പഴവങ്ങാടി, റാന്നി പെരുനാട്, റാന്നി, വടശേരിക്കര, വെച്ചൂച്ചിറ, നാറാണമൂഴി എന്നീ ഗ്രാമപഞ്ചായത്തുകളിലാണ് പമ്പ നദീതീര ജൈവവൈവിധ്യ പുനരുജീവനം പദ്ധതി നടപ്പാക്കുന്നത്.

ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെ. ഇന്ദിരാദേവി, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആര്‍. സന്തോഷ്, കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി വര്‍ഗീസ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അന്നമ്മ ജോസഫ്, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഭിലാഷ് വിശ്വനാഥ്, ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍ സാം പി. തോമസ്, ബ്ലോക്ക് മെമ്പര്‍മാരായ ജിജി ചെറിയാന്‍, അജി അലക്സ്, ജൈവവൈവിധ്യ ബോര്‍ഡ് പത്തനംതിട്ട ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ. അഖില്‍, അസിസ്റ്റന്‍ഡ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍മാരായ അരുണ്‍ സി. രാജന്‍, എസ്.അനഘ, മറ്റു ജനപ്രതിനിധികള്‍, തൊഴിലുറപ്പ് പദ്ധതി ഓവര്‍സിയര്‍ എന്നിവര്‍ പങ്കെടുത്തു.

Leave A Reply
error: Content is protected !!