നവകേരള പുരസ്‌കാര ദാനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും

നവകേരള പുരസ്‌കാര ദാനം: സംസ്ഥാനതല ഉദ്ഘാടനം മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ നിര്‍വഹിക്കും

തിരുവനന്തപുരം: നവകേരള പുരസ്‌കാര വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തദ്ദേശസ്വയംഭരണ, ഗ്രാമവികസന, എക്‌സൈസ് വകുപ്പ് മന്ത്രി എം.വി ഗോവിന്ദന് മാസ്റ്റര് നാളെ സെപ്റ്റംബര് 16 വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നിന് ഓണ്ലൈനായി നിര്വഹിക്കും.
മുഖ്യമന്ത്രിയുടെ 100 ദിന കര്മ പരിപാടി യിലുള്പ്പെടുത്തി ഖരമാലിന്യ സംസ്‌കരണത്തിന് ഫലപ്രദമായ സൗകര്യങ്ങളൊരുക്കിയ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്ക്കാണ് ഹരിത കേരള മിഷന്റെയും ശുചിത്വ മിഷന്റെയും ആഭിമുഖ്യത്തില് നവകേരള പുരസ്‌കാരം സമ്മാനിക്കുന്നത്.
ഹരിതകേരള മിഷന് – ശുചിത്വ മാലിന്യ സംസ്‌കരണ ഉപദൗത്യം, ജില്ലാതല ഏകോപന സമിതി തിരഞ്ഞെടുത്ത്, ജില്ലാ ശുചിത്വ സമിതി അംഗീകാരത്തോടെ നോമിനേറ്റ് ചെയ്ത തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ലിസ്റ്റ് സര്ക്കാര് അംഗീകരിക്കുന്ന പ്രക്രിയയിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തിരിക്കുന്നത്.
ജില്ലയിലെ ഉയര്ന്ന മാര്ക്ക് നേടിയ ഒരു ഗ്രാമപഞ്ചായത്തിനും ഒരു നഗരസഭയ്ക്കും നവകേരളം 2021 പുരസ്‌കാരമായി രണ്ടു ലക്ഷം രൂപയും പ്രശംസ പത്രവും സമ്മാനിക്കും. നവകേരളം കോര്ഡിനേറ്റര് ഡോ.ടി.എന് സീമ അധ്യക്ഷത വഹിക്കുന്ന ചടങ്ങില് ശുചിത്വ മിഷന് എക്‌സിക്യൂട്ടീവ് ഡയറക്ടര് മിര് മുഹമ്മദ് അലി സ്വാഗതം ആശംസിക്കും. തദ്ദേശസ്വയംഭരണ വകുപ്പ് അഡീഷണല് ചീഫ് സെക്രട്ടറി ശാരദ മുരളീധരന്, ഇലക്ട്രോണിക്‌സ് &ഐ ടി, പി ഐ ഇ & എം, എല് എസ് ജി അര്ബന് (കെ എസ് ഡബ്ല്യു എം പി) & വേസ്റ്റ് ടു എനര്ജി വകുപ്പുകളുടെ പ്രിന്സിപ്പല് സെക്രട്ടറി ബിശ്വനാഥ് സിന്ഹ എന്നിവരുടെ സാന്നിദ്ധ്യമുണ്ടായിരിക്കും.
കുടുംബശ്രീ മിഷന് എക്‌സിക്യൂട്ടിവ് ഡയറക്ടര് പി.ഐ ശ്രീവിദ്യ, എം ജി എന് ആര് ഇ ജി എസ് മിഷന് ഡയറക്ടര് അബ്ദുള് നാസര്, പഞ്ചായത്ത് ഡയറക്ടര് എച്ച് ദിനേശന്, നഗരകാര്യ ഡയറക്ടര് ഡോ. രേണു രാജ്, ഗ്രാമവികസന കമ്മീഷണര് വി.ആര് വിനോദ്, കില ഡയറക്ടര് ജനറല് ഡോ. ജോയി ഇളമണ്, തദ്ദേശസ്വയംഭരണ വകുപ്പ് -ചീഫ് എന്ജിനീയര് – എല് ഐ ഡി & ഇ ഡബ്ല്യു കെ.ജോണ്സണ്, ക്ലീന് കേരള കമ്പനി മാനേജിംഗ് ഡയറക്ടര് പി. കേശവന് നായര് എന്നിവര് ആശംസകളര്പ്പിക്കും. ശുചിത്വ മിഷന് ഡയറക്ടര് (ഓപ്പറേഷന്സ് ) പി ഡി ഫിലിപ്പ് നന്ദി അറിയിക്കും.
Leave A Reply
error: Content is protected !!