രണ്ട് യുവതികളെ വാഹനമിടിപ്പിച്ച ശേഷം കടന്നു കളഞ്ഞു; ഒടുവിൽ ഡ്രൈവറെ പിടികൂടി പൊലീസ്

രണ്ട് യുവതികളെ വാഹനമിടിപ്പിച്ച ശേഷം കടന്നു കളഞ്ഞു; ഒടുവിൽ ഡ്രൈവറെ പിടികൂടി പൊലീസ്

റിയാദ്: സൗദിയിൽ രണ്ട് സ്ത്രീകളെ വാഹനമിടിപ്പിച്ച ശേഷം കടന്നുകളഞ്ഞ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച അല്‍ ഖാസിമിലാണ് രണ്ടുപേരെ വാഹനമിടിപ്പിച്ച ശേഷം ഡ്രേവര്‍ നിര്‍ത്താതെ പോയത്.

നിരീക്ഷണ ക്യാമറകളുടെ സഹായത്തോടെയാണ് വാഹനത്തിന്റെ ഡ്രൈവറായ 30കാരനെ പൊലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ ഇയാള്‍ ഓടിച്ച വാഹനം ഇടിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞിരുന്നു. അപകടത്തില്‍ രണ്ട് സ്ത്രീകള്‍ക്കും ഗുരുതര പരിക്കേറ്റു. വാഹനം മോഷ്ടിച്ചതാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രതി ഇപ്പോൾ കസ്റ്റഡിയിലാണ്. വിചാരണ നടപടികള്‍ക്കായി ഇയാളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave A Reply
error: Content is protected !!