ഒരു കോടി രൂപ ചെലവില്‍ കിസുമം സ്‌കൂളിന് പുതിയ കെട്ടിടം

ഒരു കോടി രൂപ ചെലവില്‍ കിസുമം സ്‌കൂളിന് പുതിയ കെട്ടിടം

പത്തനംതിട്ട: കിസുമം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിച്ചു. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഓണ്‍ലൈനായി അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നടന്ന പരിപാടിയില്‍ ശിലാഫലക അനാച്ഛാദനം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു.

പുതിയ കെട്ടിടം നിര്‍മിക്കുന്നതിനായി ഒരു കോടി രൂപയാണ് വിനിയോഗിക്കുന്നത്. സ്‌കൂളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്. ഗോപി, പെരുനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എസ്. മോഹനന്‍, ബ്ലോക്ക് പഞ്ചായത്തംഗം മാത്യു കാനാട്ട്, റിന്‍സി ബൈജു, ഇ.ഡി. രേഖ, ഒ.പി. ഷൈലജ, കെ. രാജന്‍ എന്നിവര്‍ സംസാരിച്ചു.

Leave A Reply
error: Content is protected !!